മാതൃഭൂമി ന്യൂസ് സംഘത്തിനുനേരെ ആക്രമണം; ആര്‍എസ്എസുകാര്‍ അറസ്റ്റില്‍ആലപ്പുഴ > ടി വി ചർച്ചാ പരിപാടിയുടെ  ഒരുക്കത്തിനിടെ മാതൃഭൂമി ന്യൂസ‌് സംഘത്തെ ആക്രമിച്ച കേസിൽ മൂന്ന‌് ആർഎസ‌്എസ‌് പ്രവർത്തകർ അറസ‌്റ്റിൽ. പാണ്ടനാട‌് എസ‌് വിഎച്ച‌് എസ‌്എസിൽ വെള്ളിയാഴ‌്ച പകൽ അഞ്ചിനായിരുന്നു  ചർച്ചാപരിപാടി. പാണ്ടനാട‌് സ്വദേശികളായ അഭിലാഷ‌്, നിഖിൽകുമാർ, രാകേഷ‌് എന്നിവരാണ‌് പിടിയിലായത‌്. സേവാഭാരതി പ്രവർത്തകർ കൂടിയായ ഇവരെ ശനിയാഴ‌്ച പുലർച്ചെ ബന്ധുവീടുകളിൽനിന്നാണ‌് പിടികൂടിയത‌്. അക്രമിസംഘത്തിലുണ്ടായിരുന്ന ബിബിനുവേണ്ടി തെരച്ചിൽ തുടരുന്നു. മാതൃഭൂമി ന്യൂസ‌് കൊല്ലം ചീഫ‌് റിപ്പോർട്ടർ കണ്ണൻ നായർ, ഡിഎസ‌്എൻജി വാഹനത്തിന്റെ ടെക‌്നീഷ്യൻ യു പ്രദീപ‌്കുമാർ, ഡ്രൈവർ ശ്രീകാന്ത‌് എന്നിവർക്കാണ‌് പരിക്ക‌്.  ചാനൽ വാഹനത്തിനും ശബ്ദസംവിധാനത്തിനും ക്യാമറ ലെൻസിനും കേടു വരുത്തി. ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്നു പറഞ്ഞ‌് രണ്ട‌് മൊബൈൽ ഫോണുകൾ എറിഞ്ഞുടച്ചു.  സ‌്കൂൾ വളപ്പിൽ കയറിയ സംഘം അസഭ്യം പറയുകയും പരിപാടി നടത്താൻ അനുവദിക്കില്ലെന്നു പറഞ്ഞ‌് ആക്രമിക്കുകയായിരുന്നു. പരിക്കേറ്റവർ ജില്ലാ ആശുപത്രിയിൽ ചികിൽസ തേടി. Read on deshabhimani.com

Related News