കൊയിലാണ്ടിയിൽ എസ്‌ഡിപിഐ ഭീകരത; സിപിഐ എം അംഗങ്ങളുടെ വീട്ടിലേക്ക്‌ ബോംബേറ്‌



കൊയിലാണ്ടി > കൊയിലാണ്ടിയിൽ ബോംബെറിഞ്ഞ്‌ എസ്‌ഡിപിഐ ഭീകരത.  കാരയാട്‌ എടക്കാട്ടൂരിലാണ്‌ ആക്രമണം. പന്തലായനി ബ്ലോക്ക് പഞ്ചായത്തംഗവും സി പി ഐ എം കൊയിലാണ്ടി ഏരിയാ കമ്മിറ്റിയംഗവുമായ പി പി രമണിയുടെയും ഏക്കാട്ടൂർ ബ്രാഞ്ചംഗം ശ്രീജിത്തിന്റെയും വീട്ടിലേക്കാണ്‌ ബോംബെറിഞ്ഞത്‌. പുലർച്ചെ നാലരയോടെയാണ് സംഭവം. വാതിലും ജനലുകളും തകർന്നു.തൊട്ടടുത്തുള്ള  വീടുകൾക്ക്‌ നേരെ  അക്രമികൾ കല്ലെറിഞ്ഞിട്ടുമുണ്ട്‌. പെട്രോൾബോംബാണ് എറിഞ്ഞത്. രമണിയുടെ ഭർത്താവ് പാർട്ടി അംഗമായ കുഞ്ഞി കേളപ്പൻ ബസ് കണ്ടക്ടറായതിനാൽ പുലർച്ചെ നാലരക്കു തന്നെ ഭാര്യയും ഭർത്താവും വാതിൽ തുറന്ന് പുറത്തെത്താറുണ്ട്. ഇത് ലക്ഷ്യം വച്ച് വധശ്രമമായിരുന്നു അക്രമികളുടെ ലക്ഷ്യം.   Read on deshabhimani.com

Related News