പേരാമ്പ്രയില്‍ എസ്എഫ്‌ഐ നേതാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച സംഭവം; എസ്ഡിപിഐ നേതാവ് അറസ്റ്റില്‍

അറസ്റ്റിലായ എസ്ഡിപിഐ നേതാവ് രയരോത്ത് മുഹമ്മദ്


കോഴിക്കോട് >  മേപ്പയ്യൂര്‍ കാരയാട് എസ്എഫ്‌ഐ നേതാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ എസ്ഡിപിഐ നേതാവ് അറസ്റ്റില്‍. എസ്എഫ്‌ഐ കൊയിലാണ്ടി ഏരിയാ സെക്രട്ടറിയേറ്റംഗവും കാരയാട് ലോക്കല്‍ സെക്രട്ടറിയുമായ മരുതിയാട്ട് ചാലില്‍ വിഷ്ണുവിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിലാണ് എസ്ഡിപിഐ ജില്ലാ ഭാരവാഹിയായ കാരയാട് ഏക്കാട്ടൂര്‍ സ്വദേശി രയരോത്ത് മുഹമ്മദിനെ ( 36 ) പൊലീസ് അറസ്റ്റ് ചെയ്തത്. കോടതില്‍ ഹാജരാക്കിയ ഇയാളെ  റിമാന്റ് ചെയ്തു. മേപ്പയ്യൂര്‍ എസ്‌ഐ യൂസഫ് നടുത്തറമ്മലും സംഘവുമാണ് ഇയാളെ  വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തത്. സുബൈര്‍,അന്‍സാരി തുടങ്ങി ആറ് പ്രതികള്‍ ആണ് ആക്രമിസംഘത്തില്‍ ഉണ്ടായിരുന്നത്. ഇവരെ പിടികൂടനുള്ള ശ്രമം പൊലീസ് ഊര്‍ജിതമാക്കി. സൈബര്‍ സെല്ലിന്റ സഹായത്തോടെയാണ് പോലീസ് അന്വേഷണം നടത്തുന്നത്. തിങ്കളാഴ്ച്ച രാത്രിയാണ് യോഗം കഴിഞ്ഞ് മടങ്ങവെയാണ് വിഷ്ണുവിന് നേരെ ആക്രമണമുണ്ടാകുന്നത്.  മുഖംമൂടിയണിഞ്ഞ് ബൈക്കിലെത്തിയ സംഘം വടിവാള്‍ ഉപയോഗിച്ച് വെട്ടുകയായിരുന്നു. ഇരുമ്പുവടികൊണ്ട് തലയ്ക്ക് അടിച്ചു വീഴ്ത്തുകയും ചെയ്തു.  Read on deshabhimani.com

Related News