കണ്ണൂർ, കരുണ മെഡിക്കൽ കോളേജ്: സുപ്രീംകോടതി വിധി മാനിച്ച് മുന്നോട്ടുപോകും മന്ത്രി കെ കെ ശൈലജപിണറായി > കണ്ണൂർ, കരുണ മെഡിക്കൽ കോളേജുകളിൽ പ്രവേശനം നേടി പഠനം പാതിവഴിയിൽ നിർത്തേണ്ടിവന്ന വിദ്യാർഥികൾക്കു വേണ്ടി ഇറക്കിയ ഓർഡിനസ് റദ്ദാക്കിയ സുപ്രീംകോടതി വിധി അംഗീകരിക്കുന്നതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. കോടതി വിധി മാനിച്ച് മുന്നോട്ട് പോകുമെന്നും അവർ വ്യക്തമാക്കി. വിധിയെക്കുറിച്ച് മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു മന്ത്രി. ഒരു തരത്തിലും അംഗീകരിക്കാൻ പറ്റാത്ത കാര്യമാണ് മാനേജ്മെന്റ് വിദ്യാർത്ഥികളോട് ചെയ്തത്. കുട്ടികളുടെ ഭാവിയെ കരുതിയാണ് സർക്കാർ ഓർഡിനൻസ് കൊണ്ടുവന്നത്. മെഡിക്കൽ വിദ്യാർഥികളുടെ ഒരു വർഷത്തെ പഠനം നഷ്ടപ്പെടുത്തരുതെന്ന സദുദ്ദേശ്യം മാത്രമായിരുന്നു ഇതിനു പിന്നിൽ. മാനേജ്മെന്റിന്റെ നിലപാട് ശരിയല്ലെന്ന് നേരത്തെ തന്നെ ആരോഗ്യ വകുപ്പ് വ്യക്തമാക്കിയതാണ്. മറ്റു കോളേജുകളിൽ നിന്ന് വ്യത്യസ്തമായി വിദ്യാർഥികളെ വഞ്ചിക്കുന്ന നിലപാടാണ് കണ്ണൂർ, കരുണ മെഡിക്കൽ കോളേജ് മാനേജ്മെന്റുകൾ ചെയ്തത്. മറ്റു കോളേജുകളിൽ പ്രവേശനം ലഭിക്കാവുന്ന കുട്ടികളും ഈ കോളേജുകളിൽ പ്രവേശനം നേടിയിരുന്നു. അവരെ രക്ഷിക്കാനാകുമോ എന്നാണ് സർക്കാർ നോക്കിയത്. കോടതി പറയും പോലെ അലോട്ട്മെന്റ് പൂർത്തിയാക്കുക മാത്രമാണ് സർക്കാർ ചെയ്തതെന്നും കെ കെ ശൈലജ പറഞ്ഞു. Read on deshabhimani.com

Related News