മീശ നോവല്‍ നിരോധിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളിന്യൂഡല്‍ഹി > എസ് ഹരീഷിന്റെ നോവല്‍ 'മീശ' നിരോധിക്കാനാവില്ലെന്ന് സുപ്രീം കോടതി. നോവല്‍ പ്രസിദ്ധീകരിക്കുന്നത് തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. പുസ്തകം ഒരുഭാഗം മാത്രം എടുത്തല്ല വായിക്കേണ്ടത്, പുസ്തകം പൂര്‍ണമായും വായിക്കണമെന്നും സുപ്രീംകോടതി പറഞ്ഞു. എഴുത്തുകാരന്റെ ഭാവനയേയും സ്വാതന്ത്ര്യത്തേയും ബഹുമാനിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. നോവലിനെതിരെ ഡല്‍ഹി സ്വദേശി എന്‍ രാധാകൃഷ്ണന്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്. നോവലിലെ രണ്ടു കഥാപാത്രങ്ങള്‍ നടത്തുന്ന സംഭാഷണത്തിലെ പരാമര്‍ശത്തിനെതിരെ പ്രതിഷേധവുമായി സംഘപരിവാര്‍ സംഘടനകള്‍ രംഗത്ത് വന്നിരുന്നു. ഇവരുടെ ഭീഷണിയെ തുടര്‍ന്ന് മാതൃഭൂമി ആഴ്ച്ചപതിപ്പില്‍ പ്രസിദ്ധീകരിച്ചു വന്നിരുന്ന നോവല്‍ എസ് ഹരീഷ് പിന്‍വലിച്ചിരുന്നു. തുടര്‍ന്ന് ഡിസി ബുക്‌സ് പുസ്തകത്തിന്റെ പ്രസിദ്ധീകരണം ഏറ്റെടുക്കുകയായിരുന്നു.   Read on deshabhimani.com

Related News