മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കരുതെന്ന ആഹ്വാനവുമായി രംഗത്തെത്തിയത് സംഘപരിവാര്‍ പ്രമുഖന്‍കൊച്ചി >  പ്രളയക്കെടുതിയില്‍ അകപ്പെട്ട് സ്വന്തംനാട് ദുരിതം അനുഭവിക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുസഹായവും  നല്‍കരുതെന്ന ആഹ്വാനവുമായി സോഷ്യല്‍ മീഡിയയില്‍  രംഗത്തെത്തിയത് സംഘപരിവാര്‍ പ്രമുഖന്‍. മലയാളിയായ സുരേഷ് കൊച്ചാട്ടില്‍  എന്ന ഇയാള്‍ സജീവ സംഘപരിവാര്‍ പ്രചാരകനും  ബിജെപിക്ക് വേണ്ടി സോഷ്യല്‍  മീഡിയയില്‍ ഇടപെടുന്ന ആളുമാണ്. 2014 ലെ തെരഞ്ഞെടുപ്പില്‍ മോഡിയുടെ സോഷ്യല്‍ മീഡിയ പ്രചരണത്തിന് ചുക്കാന്‍ പിടിച്ചത് ഇയാള്‍ ആയിരുന്നു. ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള  സേവാഭാരതി ചുമതലക്കാരന്‍ കൂടിയാണ് ഇയാള്‍. ചേഞ്ച് 2014 എന്നാ പേരില്‍ ആ തെരഞ്ഞെടുപ്പില്‍ ബിജെപി രൂപം കൊടുത്ത എട്ടംഗ സംഘത്തിന്റെ തലവന്‍ ഇയാളായിരുന്നു. പ്രളയക്കെടുതിയില്‍ വന്‍നാശനഷ്ടങ്ങള്‍ നേരിട്ട കേരളത്തിന് സാമ്പത്തിക സഹായത്തിന്റെ ആവശ്യമില്ലെന്നാണ് ഇയാള്‍ ശബ്ദസന്ദേശത്തിലൂടെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്.  കേരളത്തില്‍ പ്രളയത്തില്‍പ്പെട്ടവരില്‍ ഭൂരിഭാഗവും സമ്പന്നരോ അതിസമ്പരോ ആണ്.  അവര്‍ക്ക് സാമ്പത്തിക സാഹായത്തിന്റെ ആവശ്യമില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കാരണവശാലും സംഭാവന നല്‍കരുത്. സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനകളെ മാനിക്കരുത്. സംഭാവന നല്‍കേണ്ടത് ആര്‍എസ്എസിന്റെ സേവാഭാരതിക്കാണെന്നും ഇയാള്‍ ശബ്ദസന്ദേശത്തില്‍ ആഹ്വാനം ചെയ്തിരുന്നു.  സേവാ ഭാരതിക്ക് സഹായം നല്‍കാന്‍ ആവശ്യപ്പെട്ട്  മൊബൈല്‍ നമ്പറുള്‍പ്പെടെ  ഇയാള്‍ നല്‍കിയിരുന്നു. 09849011006 എന്ന നമ്പറാണ് കൊടുത്തത്. സോഷ്യല്‍ മീഡിയയില്‍ ബിജെപിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നുവെന്നാണ് ഇയാള്‍ ഫേസ്‌ബുക്കില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. സജീവ സംഘപരിവാര്‍ അനുകൂലിയാണ് ഇയാളെന്നാണ് ഫേസ്ബുക്ക്, ട്വിറ്റര്‍ പ്രൊഫൈലുകളിലൂടെ വ്യക്തമാകുന്നത്. തൃശൂര്‍  കരിവണ്ണൂര്‍ സ്വദേശിയാണ് സുരേഷ് കൊച്ചാട്ടില്‍. ഇയാളുടെ കുടുംബം താമസിക്കുന്നത് ഹൈദരാബാദിലാണ്. ടൈംസ് ഓഫ് ഇന്ത്യയില്‍ കുറച്ച് കാലം ജോലി ചെയ്തിരുന്നു. മറ്റ് പലകോര്‍പ്പറേറ്റ് സ്ഥാപനങ്ങളിലും ഉയര്‍ന്ന തസ്തികയില്‍  ജോലി ചെയ്തിരുന്നു.  കുറച്ച് കാലം ബാങ്ക്‌കോക്കിലായിരുന്ന ഇയാള്‍ ഇപ്പോള്‍ കേരളത്തിലാണ്. സേവാഭാരതിയുടെ കേരളത്തിലെ ചുമതല വഹിക്കുന്നത് സുരേഷാണ്. മലയാളി ആയിരുന്നിട്ടു പോലും കേരളത്തിനെതിരെ ആഹ്വാനവുമായി രംഗത്തെത്തിയ ഇയാള്‍ക്കെതിരെ രൂക്ഷവിമര്‍ശനമാണ് സാമൂഹ്യമാധ്യമങ്ങളില്‍ നിന്നുയര്‍ന്നത്. ഇതിനെ തുടര്‍ന്ന് പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും 'സത്യ'ത്തിനുവേണ്ടി എന്തും നേരിടാന്‍ ഒരുക്കമാണെന്നും ഇയാള്‍ ഫേസ് ബുക്കില്‍ വീണ്ടും പോസ്റ്റിട്ടു.   Read on deshabhimani.com

Related News