കന്യാസ്ത്രീ നല്‍കിയ പരാതിയില്‍ അന്വേഷണം വൈകുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതം: എസ് രാമചന്ദ്രന്‍പിള്ളന്യൂഡല്‍ഹി> ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ നല്‍കിയ പരാതിയില്‍ അന്വേഷണം വൈകുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള . സംസ്ഥാനസര്‍ക്കാരും പൊലീസും ഇക്കാര്യത്തില്‍ അവധാനതയോടെയാണ് നീങ്ങുന്നത്. അനവധാനത ഉണ്ടായാല്‍ സത്യം കണ്ടെത്താന്‍ കഴിയാതെ വരും. ഒരു കുറ്റവാളിയെയും രക്ഷിക്കാന്‍ സിപിഐ എമ്മോ സംസ്ഥാന സര്‍ക്കാരോ തയ്യാറാകില്ല. ജലന്ധര്‍ ബിഷപ്പിനെതിരായ ആക്ഷേപത്തില്‍ പൊലീസും സംസ്ഥാന സര്‍ക്കാരും നിയമപരമായ നടപടികള്‍ എടുത്തുവരികയാണ്. ഇക്കാര്യത്തില്‍ പൊലീസിന്റെയോ സര്‍ക്കാരിന്റെയോ ഭാഗത്തുനിന്ന് കാലതാമസം ഉണ്ടായിട്ടില്ലെന്ന് എസ്ആര്‍പി മാധ്യമങ്ങളോട് പറഞ്ഞു. ഈ വിഷയത്തില്‍ ഇപ്പോള്‍ നടക്കുന്ന സമരത്തില്‍ എല്ലാവിഭാഗം ആള്‍ക്കാരുമുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു. നീതി നടപ്പാകണമെന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നവരും സര്‍ക്കാരിനെ അടച്ചാക്ഷേപിക്കുന്നവരും സമരത്തിലുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.   Read on deshabhimani.com

Related News