മോഡി സർക്കാർ കർഷകരെ കടക്കാരാക്കുന്നു: എസ‌് ആർ പികർഷകരെ കടക്കാരാക്കുന്ന നയങ്ങളാണ‌് മോഡിസർക്കാരിന്റേതെന്ന‌് അഖിലേന്ത്യാ കിസാൻസഭ വൈസ‌് പ്രസിഡന്റ‌് എസ‌് രാമചന്ദ്രൻപിള്ള പറഞ്ഞു. കപടവാഗ‌്ദാനംനൽകി അധികാരത്തിലേറിയ മോഡി, രാജ്യത്തിന്റെ സകലമേഖലയെയും തകർത്തു. അഖിലേന്ത്യാ കിസാൻസഭയുടെ ജയിൽ നിറയ‌്ക്കൽ സമരത്തിന്റെ ഭാഗമായി രാജ‌്ഭവനുമുന്നിലെ കർഷകരുടെ മഹാധർണ ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കർഷകർക്ക‌് നൽകിയ വാഗ‌്ദാനങ്ങളെല്ലാം ലംഘിച്ചു. കാർഷികോൽപ്പാദനത്തിൽ വൻ ഇടിവുണ്ടായി. ഉൽപ്പാദനച്ചെലവും അതിന്റെ പകുതിയും കണക്കാക്കി ഉൽപ്പന്നവില നിശ‌്ചയിക്കുമെന്ന വാഗ‌്ദാനവും പാലിക്കപ്പെട്ടില്ല. ഇതോടെ പലരും കൃഷി ഉപേക്ഷിച്ചു. ചെലവിന‌് ആനുപാതികമായി ഉൽപ്പന്നങ്ങൾക്ക‌് വില ലഭിച്ചില്ല. ചെലവും വൻതോതിൽ വർധിച്ചു. ഇതോടെ കടക്കെണിയിലായ കർഷകർ ആത്മഹത്യ ചെയ‌്തു. കർഷക ഇൻഷുറൻസ‌് പദ്ധതിയുടെ ഗുണം ലഭിച്ചത‌് കമ്പനികൾക്കാണ‌്. 21,000 കോടി രൂപയാണ‌് പ്രീമിയമായി കർഷകർ അടച്ചത‌്. 10,000 കോടി രൂപയാണ‌് ഈയിനത്തിൽ കമ്പനികൾ ലാഭമുണ്ടാക്കിയത‌്. ആഗോള വ്യാപാരകരാറുകളിൽ  രാജ്യതാൽപ്പര്യം സംരക്ഷിക്കപ്പെട്ടില്ല. മുൻ യുപിഎ സർക്കാരും ബിജെപി സർക്കാരും ഇക്കാര്യത്തിൽ അനാസ്ഥ കാട്ടി. ഇതോടെ കുറഞ്ഞ വിലയ‌്ക്ക‌് കാർഷികോൽപ്പന്നങ്ങൾ വിപണിയിലെത്തിയതോടെ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക‌് ആവശ്യക്കാരില്ലാതാവുകയും ചെയ‌്തെന്നും എസ‌് ആർ പി പറഞ്ഞു. Read on deshabhimani.com

Related News