'മീശ’ പുസ‌്തകമായി പ്രസിദ്ധീകരിക്കും: എസ‌് ഹരീഷ‌്ഏറ്റുമാനൂർ > വർഗീയവാദികളുടെ എതിർപ്പുമൂലം പ്രസിദ്ധീകരണം നിർത്തേണ്ടിവന്ന “മീശ’ നോവൽ പുസ‌്തകമായി പ്രസിദ്ധീകരിക്കുമെന്ന‌് നോവലിസ‌്റ്റ‌് എസ‌് ഹരീഷ‌്.  ആവിഷ‌്കാര സ്വാതന്ത്ര്യം ഹനിക്കുന്നതിനെതിരെ പുരോഗമന കലാസാഹിത്യസംഘം ഏറ്റുമാനൂർ ഏരിയ കമ്മിറ്റി നീണ്ടൂർ പബ്ലിക‌് ലൈബ്രറിയിൽ  സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ‌്മയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എഴുത്ത‌് നിർത്താൻ ഉദ്ദേശമില്ലെന്നും തുടരുകതന്നെ ചെയ്യുമെന്നും ഹരീഷ‌് പറഞ്ഞു. Read on deshabhimani.com

Related News