കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന ബസ്സിന്‌ മുകളിൽ മരം വീണ്‌ ഒരാൾ മരിച്ചുകണ്ണൂർ>  ഓടിക്കൊണ്ടിരുന്ന ടൂറിസ്‌റ്റ്‌ ബസിന്‌ മുകളിൽ മരം കടപുഴകിവീണ്‌ ഒരാൾ മരിച്ചു. പുതിയതെരു ഗണപതി മണ്ഡപത്തിന്‌ സമീപമാണ്‌ അപകടം.  നിരവധിപേർക്ക്‌ പരിക്കേറ്റു. മൂന്നുപേരുടെ  നില ഗുരുതരമാണ്‌. ആന്ധ്രയിൽനിന്നും വിദോനസഞ്ചാരത്തിന്‌ വന്ന ബസ്സാണ്‌ അപകടത്തിൽപ്പെട്ടത്‌. ചൊവ്വാഴ്‌ച പുലർച്ചെ നാലുമണിയോടെയാണ്‌ അപകടം. പൊലീസും ഫയർഫോഴ്‌സും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു. പരിക്കേറ്റവരെ പരിയാരം മെഡിക്കൽ കോളേജ്‌ ആശുപത്രിയിലും കണ്ണൂരിലെ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന്‌ മണിക്കുറുകളോടളം ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതിബന്ധവും പൂർണമായും തകരാറിലായി.   Read on deshabhimani.com

Related News