നവകേരള നിർമിതിക്ക‌് നാടൊന്നിച്ചു: എറണാകുളത്ത‌് ആദ്യ ദിനമെത്തിയത‌് മൂന്ന‌് കോടികൊച്ചി > പ്രളയത്തിൽ തകർന്ന കേരളത്തിന്റെ പുനർ നിർമിതിക്കായി ഒരുമിക്കാമെന്ന സർക്കാർ പ്രഖ്യാപനം നാട‌് ഏറ്റുവാങ്ങുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണ യജ്ഞത്തിന്റെ ആദ്യ ദിനം എറണാകുളത്തെ മൂന്ന‌് താലൂക്കിൽ നിന്നും സമാഹരിച്ചത‌് മൂന്ന‌് കോടിയോളം രൂപ. രൂപ. മന്ത്രി എ സി മൊയ‌്തീൻ മൂന്ന‌് താലൂക്ക‌് കേന്ദ്രങ്ങളിലുമെത്തി ഫണ്ട‌് ഏറ്റുവാങ്ങി. കുന്നത്ത‌്നാട‌് താലൂക്കിൽ നിന്നും 1.24 കോടി രൂപയും മൂവാറ്റുപുഴയിൽ നിന്ന‌് 49.75 ലക്ഷവും കോതമംഗലത്ത‌് നിന്നും 1.25 കോടിയും സമാഹരിച്ചു. ആകെ 2,99,52274 കോടി. കുന്നത്തുനാട്ടിൽ വടവുകോട‌്﹣പുത്തൻകുരിശ‌് പഞ്ചായത്ത‌് 20 ലക്ഷം രൂപയാണ‌് ദുരിതാശ്വാസ നിധിയിലേക്ക‌് സ്വരൂപിച്ച‌് നൽകിയത‌്. പ്രളയത്തിൽ സകലതും നഷ‌്ടമായവർക്ക‌് വീട‌് വയ‌്ക്കാൻ മൂവാറ്റുപുഴയിലെ സ്വകാര്യ വ്യക്തി 16.5 സെന്റ‌് സ്ഥലം നൽകി.  കുറുപ്പംപടി സെന്റ് മേരീസ് യാക്കോബായ സിറിയൻ കത്തീഡ്രൽ രണ്ടു വീട‌് നിർമ്മിച്ചു നൽകും. നൂറുകണക്കിന‌് സുമനസുകളാണ‌് നേരിട്ട‌് പണമായും ചെക്കായും ഓരോ കേന്ദ്രങ്ങളിലുമെത്തിയത‌്. പ്രളയത്തിൽ കോടികളുടെ നഷ‌്ടമുണ്ടായിട്ടും പെരുമ്പാവുരിലെ മര, പ്ലൈവുഡ‌് വ്യവസായ മേഖലകൾ സമാഹരിച്ചത‌് 10 ലക്ഷം രൂപയാണ‌്. കോലഞ്ചേരി മെഡിക്കൽ കോളേജും പത്ത‌് ലക്ഷം രൂപ കൈമാറി. നവകേരളത്തിന്റെ നിർമിതിക്കായി ചരടുകളില്ലത്ത പിന്തുണയാണ‌് ലോകത്തിന്റെ എല്ലാഭാഗത്ത‌് നിന്നും പ്രവഹിക്കുന്നതെന്ന‌് വിവിധ കേന്ദ്രങ്ങളിലെ ചടങ്ങ‌് ഉദ‌്ഘാടനം ചെയ‌്ത‌് മന്ത്രി എ സി മൊയ‌്തീൻ പറഞ്ഞു. പ്രളയത്തിൽ തകർന്ന‌ സംസ്ഥാനത്തിന്റെ പുനർനിർമാണത്തിനായി വാർഷിക പദ്ധതിയേക്കാൾ കൂടുതൽ തുക കണ്ടെത്തണം. ദുരിതാശ്വസ സഹായത്തിന്റെ വിശദാംശങ്ങൾ ഓൺലൈൻവഴി ആദ്യം പ്രസിദ്ധപ്പെടുത്തിയത‌് എറണാകുളം ജില്ലയാണ‌്. മനുഷ്യത്വപരമായ പ്രവർത്തനങ്ങൾക്ക‌് സർക്കാരിന്റെ നന്ദി അറിയിക്കുന്നതായും മന്ത്രി പറഞ്ഞു.   Read on deshabhimani.com

Related News