രഞ്ജൻ ഗൊഗോയി ചീഫ‌് ജസ‌്റ്റിസാകുംന്യൂഡൽഹി ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയെ സുപ്രീംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസായി നിയമിക്കാൻ  നിലവിലെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നിയമമന്ത്രാലയത്തിനു ശുപാർശ കൈമാറി. ദീപക് മിശ്ര ഒക്ടോബർ രണ്ടിനു വിരമിക്കുന്ന സാഹചര്യത്തിലാണിത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര കഴിഞ്ഞാൽ സുപ്രീംകോടതിയിലെ ഏറ്റവും മുതിർന്ന ജഡ്ജിയാണ‌് രഞ്ജൻ ഗൊഗോയി(63).  നടപടിക്രമവും കീഴ്വഴക്കവും അനുസരിച്ച് പരമോന്നത പദവിയിൽ എത്തേണ്ടതും ഏറ്റവും മുതിർന്ന ജഡ‌്ജി തന്നെയാണ‌്.  എന്നാൽ, ചീഫ് ജസ്റ്റിസ് ദീപക്മിശ്ര കേസുകൾ വീതിച്ചുനൽകുന്നതിൽ വിശ്വാസക്കുറവ് ആരോപിച്ച് കഴിഞ്ഞ ജനുവരി 12നു വാർത്താസമ്മേളനം നടത്തിയ നാലുപേരിൽ ഒരാളായ രഞ്ജൻ ഗൊഗോയിപിൻഗാമിയെ നിർദേശിക്കാൻ അഭ്യർഥിച്ച് നിയമമന്ത്രാലയം കഴിഞ്ഞമാസം ചീഫ് ജസ്റ്റിസിന‌് കത്തയച്ചിരുന്നു. വിരമിക്കുന്നതിന‌് ഒരുമാസം മുമ്പ് ചീഫ് ജസ്റ്റിസ് പിൻഗാമിയെ നിർദേശിക്കണമെന്നതാണ് നടപടിക്രമം. അസം മുൻ മുഖ്യമന്ത്രി കേശവ് ചന്ദ്ര ഗൊഗോയിയുടെ മകനായ ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് 2012 ഏപ്രിൽ 23നാണ് സുപ്രീംകോടതി ജഡ്ജിയായി ചുമതലയേറ്റത്. Read on deshabhimani.com

Related News