ഒന്നരനൂറ്റാണ്ടിനിടെ കേരളത്തിൽ 9 പ്രളയംഒന്നരനൂറ്റാണ്ടിനുള്ളിൽ കേരളം അനുഭവിച്ചത് ഒമ്പത‌് പ്രളയം. ഈ വർഷം ഇതുവരെയുള്ള കണക്കുകൾ പ്രകാരം 25 ശതമാനം അധികമഴ ലഭിച്ചു. സംസ്ഥാനം നേരിട്ട ഏറ്റവും വലിയ വെള്ളപ്പൊക്കമായ 1924ൽ ശരാശരി മഴയേക്കാൾ 39.8 ശതമാനം അധികം മഴ ലഭിച്ചു. ഈ വർഷം ഇടുക്കിയിൽമാത്രം ഇതുവരെ ലഭിക്കേണ്ട മഴയുടെ 92 ശതമാനവും പാലക്കാട് 75 ശതമാനവും അധികമഴ ലഭിച്ചു. പല വർഷങ്ങളിലും പ്രളയമുണ്ടായിട്ടുണ്ടെങ്കിലും ഒരാഴ്ചക്കകം പേമാരിയുണ്ടായതും  കേരളത്തിലെ എല്ലാ ഡാമുകളും ഒന്നിച്ച് തുറക്കേണ്ടിവന്നതും പുഴകൾ നിറഞ്ഞ് കവിഞ്ഞ് വഴിമാറി ഒഴുകിയതും ഉരുൾപൊട്ടൽ ദുരന്തവും ചരിത്രത്തിലാദ്യമാണ്.  വാർഷിക വർഷപാതം ശരാശരിയേക്കാൾ 25 ശതമാനം അധികം ലഭിക്കുന്ന വർഷങ്ങളെയാണ് ഔദ്യോഗികമായി പ്രളയവർഷമായി കണക്കാക്കുന്നത‌്. ഇതുപ്രകാരം 1878, 1924, 1933, 1946, 1961, 1975, 2007, 2013 എന്നീ വർഷങ്ങളാണ‌് പ്രളയവർഷങ്ങൾ. 25 ശതമാനം അധിക മഴ ലഭിച്ചില്ലെങ്കിലും  കുട്ടനാട്  ഉൾപ്പെടെ ചില പ്രത്യേക പ്രദേശങ്ങളിലും ജില്ലകളിലും  പേമാരിയുണ്ടായി. ഇതും പ്രളയക്കെടുതിയായി കണക്കാക്കും. ഇത്തരത്തിൽ കണക്കാക്കിയാൽ 17 വർഷം പ്രളയ വർഷമായി കണക്കാക്കാം.  സംസ്ഥാന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുപ്രകാരം  2825 മില്ലിമീറ്ററാണ്കേരളത്തിലെ വാർഷികശരാശരി മഴ. ഇതിൽ കാലവർഷം 2040 മില്ലിമീറ്ററാണ്. എന്നാൽ 1871 മുതലുള്ള  ദീർഘകാല ശരാശരി കണക്കാക്കിയുള്ള മറ്റു പഠനങ്ങളിൽ ഇത് 1925 മില്ലിമീറ്ററാണ്. ഈ വർഷം ജൂൺ ഒന്നുമുതൽ ആഗസ‌്ത‌് 18വരെ സംസ്ഥാനത്ത് ലഭിച്ച മഴയുടെ കണക്ക്പ്രകാരം 2345 മില്ലിമീറ്റർ മഴ ലഭിച്ചു. ലഭിക്കേണ്ട മഴ 1649 മില്ലിമീറ്ററാണ്.  ഇതുവരെയുള്ള ദിവസത്തെ ശരാശാരി കണക്കാക്കിയാൽ 42.2 ശതമാനം അധികമഴ ലഭിച്ചു. കാലവർഷം മൊത്തം കണക്കാക്കിയാൽ 22ശതമാനം അധികമഴയും ലഭിച്ചു. എന്നാൽ സെപ്തംബർ 30വരെ കാലവർഷമാണ്. ഈ ഒന്നരമാസത്തെ മഴകൂടി കണക്കിലെടുത്താൽ 3000 മില്ലിമീറ്റർ കടക്കാനാണ് സാധ്യതയെന്ന് കാലാവസ്ഥാ ഗവേഷകർ പറയുന്നു.  Read on deshabhimani.com

Related News