മുഖ്യമന്ത്രിയുടെ നിധിയിലേക്ക് സംഭാവനചെയ്യുക: തോമസ് പ്രഥമൻ ബാവആലപ്പുഴ പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഉദാരമായി സംഭാവനചെയ്യണമെന്ന് യാക്കോബായ സഭ പ്രാദേശിക തലവൻ ബസേലിയോസ് തോമസ് പ്രഥമൻ ബാവാ. ഇത‌് സംബന്ധിച്ച ബാവായുടെ കൽപ്പന ഞായറാഴ‌്ച പള്ളികളിൽ വായിച്ചു. അടുത്ത ഞായറാഴ‌്ചയിലെ  കാണിക്ക ദുരിതാശ്വാസനിധിയിലേക്ക് നൽകണം. സാമ്പത്തികശേഷിയുള്ള വിശ്വാസികൾ പ്രത്യേകമായും നിധിയിലേക്ക് പണം നൽകണം.ദുരിതം അനുഭവിക്കുന്നവർക്കായി എല്ലാ പള്ളിയിലും പ്രത്യേക പ്രാർഥന നടത്തണം. പ്രളയബാധിതരെ രക്ഷിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ശ്രമങ്ങളോട് എല്ലാ വിശ്വാസികളും സഹകരിക്കണം. കേരളത്തിലെ ജനങ്ങളുടെ ദുരിതത്തിൽ വേദന അറിയിച്ചുള്ള സഭാ തലവൻ ഇഗ‌്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവയുടെ ഇടയലേഖനവും പള്ളകളിൽ വായിച്ചു. കേരളത്തിനായി പ്രാർഥിക്കുന്നുവെന്നും ജനങ്ങളോടും സംസ്ഥാന സർക്കാരിനോടും ഐക്യദാർഢ്യപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. Read on deshabhimani.com

Related News