ആഗസ്‌റ്റ് അഞ്ചിന്റെ പിഎസ്‌സി പരീക്ഷാ കേന്ദ്രത്തില്‍ മാറ്റംകൊച്ചി > കാറ്റഗറി നമ്പര്‍ 396/2017, 399/2017, 400/2017 പ്രകാരം വിവിധ കമ്പനി/കോര്‍പറേഷന്‍/ബോര്‍ഡ് എന്നിവിടങ്ങളിലേക്കായി ജൂനിയര്‍ അസിസ്റ്റന്റ്/കാഷ്യര്‍ തസ്തികയിലേക്ക് 2018 ആഗസ്‌റ്റ് 5 ന് ഉച്ചയ്ക്ക് 01.30 മുതല്‍ 03.15 വരെ നടത്തുവാന്‍ നിശ്ചയിച്ചിരിക്കുന്ന ഒഎംആര്‍  പരീക്ഷയ്ക്ക് തെരഞ്ഞെടുത്തിരുന്ന എറണാകുളം ജില്ലയിലെ 2053 നമ്പര്‍ സെന്ററായ സെന്റ് മേരീസ് എച്ച്.എസ് പള്ളിപ്പോര്‍ട്ടില്‍  ഉള്‍പ്പെടുത്തിയിരുന്ന ഉദ്യോഗാര്‍ത്ഥികളെ (രജിസ്റ്റര്‍ നമ്പര്‍ 341859 മുതല്‍ 342058 വരെ 200 പേര്‍) ചില സാങ്കേതിക കാരണങ്ങളാല്‍ മാര്‍ലോ പബ്ലിക് സ്‌കൂള്‍, പെരുമ്പള്ളി, ഞാറക്കല്‍, കൊച്ചി, എറണാകുളം 682505 (ഫോണ്‍ നമ്പര്‍ 0484 2494178) എന്ന പരീക്ഷാ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുന്നതായി പിഎസ്‌സി  അറിയിച്ചു ‌ പി എസ് സിയുടെ ഫേസ്‌‌ബുക്ക് പേജിലാണ് ഇത് സംബന്ധിച്ച അറിയിപ്പുണ്ടായത്.   Read on deshabhimani.com

Related News