കാണാതായ യുവതിയെ കൊണ്ടുവരികയായിരുന്ന പൊലീസിന്റെ കാർ അപകടത്തിൽപെട്ട്‌ മൂന്നുമരണംഅമ്പലപ്പുഴ> കാണാതായ യുവതിയെ  കണ്ടെത്തി കൊണ്ടുവരികയായിരുന്ന പൊലീസ്‌സംഘം  സഞ്ചരിച്ച കാർ ടാങ്കർ ലോറിയിൽ ഇടിച്ച്‌ മൂന്നുപേർ മരിച്ചു. കൊട്ടിയത്ത് നിന്ന് കാണാതായ ഹസീനയെയും കൊണ്ടുവരും വഴി കരൂരിൽ പുലർച്ചെ നാലിനായിരുന്നു അപകടം. കണ്ണനെല്ലുർ ചെറു,ക്കാണം ബാബുമോന്റെ ഭാര്യ ഹസീന(30), കൊട്ടിയം സ്റ്റേഷനിലെ സിവിൽ പൊലീസ്‌ ഓഫീസർ ശ്രീകല (44), സ്വകാര്യ കാറിന്റെ ഡ്രൈവർകൊട്ടിയം പുത്തൻവിള  നഝഫൽ മൻസിലിൽ നൗഫൽ(ടഥൃ  എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഗുരുതര പരിക്കേറ്റ കൊട്ടിയം സ്റ്റേഷനിലെ പോലീസ് ഓഫീസർ  നിസാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.നെടുമ്പ്രം ശ്രീധരത്തിൽ സുനിൽകുമാറിന്റെ ഭാര്യയാണ്‌ ശ്രീകല. ഹസീനയും ശ്രീകലയും സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു.  മൃതദേഹങ്ങൾ  വണ്ടാനം മെഡിക്കൽകോളേജ് ആശുപത്രിയിൽ.  ഭർത്താവ് ബാബുവുമായി വഴക്കിട്ട് ഒരു മാസത്തോളമായി വീടുവിട്ടിറങ്ങിയ ഹസീനയെ അങ്കമാലി പൊലീസ് സ്റ്റേഷനിൽ നിന്ന് കൂട്ടിക്കൊണ്ടുവരുമ്പോൾ പുലർച്ചെ 4:15 ഓടെയായിരുന്നു അപകടം.തിരുവനന്തപുരത്തു നിന്ന് എറണാകുളം ഭാഗത്തേക്ക്‌  വരുകയായിരുന്ന ടാങ്കർ ലോറിയുമായാണ് കാർ കൂട്ടിയിടിച്ചത്.   Read on deshabhimani.com

Related News