സംഭാവന ബിപിസിഎല്‍ വക; അക്കൗണ്ടിലാക്കി ബിജെപിതിരുവനന്തപുരം > കേരളത്തിലെ പ്രളയദുരിതബാധിതരെ സഹായിക്കരുതെന്ന് വ്യാപകമായി പ്രചാരണം നടത്തുന്ന സംഘപരിവാര്‍, ഭാരത് പെട്രോളിയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ സംഭാവന സ്വന്തം അക്കൗണ്ടിലാക്കി. 'ബിജെപി എംഎല്‍മാരും എംപിമാരും ഒന്നും തന്നില്ലെന്ന് ഇനി ആരും പറയരുത്' എന്ന അടിക്കുറിപ്പോടെ ഭാരത് പെട്രോളിയം ദുരിതാശ്വാസനിധിയിലേക്ക് 25 കോടി രൂപയുടെ ചെക്ക് കൈമാറുന്ന ചിത്രം സംഘപരിവാറുകാര്‍ പ്രചരിപ്പിക്കുകയാണ്. ചെക്കില്‍ ഭാരത് പെട്രോളിയം ലിമിറ്റഡ് എന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നിട്ടും  സാമൂഹ്യമാധ്യമങ്ങളില്‍ ഈ ചിത്രം വ്യാജമായി പ്രചരിപ്പിക്കുകയാണ്.  കേന്ദ്ര സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, വി മുരളീധരന്‍ എം പി എന്നിവരും മുഖ്യമന്ത്രിക്കൊപ്പം ചെക്ക് കൈമാറുന്ന ചിത്രത്തിലുണ്ട്. ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിപിസിഎല്‍) ആഗസ്ത് 23ന് രാവിലെയാണ് അവരുടെ ഒഫിഷ്യല്‍ പേജില്‍ ഈ ചിത്രം പോസ്റ്റ് ചെയ്തത്.  നേരത്തെ ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തുന്ന മന്ത്രി വി എസ് സുനില്‍കുമാറിനെ തങ്ങളുടെ കാര്യവാഹകാക്കി ആര്‍എസ്എസുകാര്‍ ദേശീയതലത്തില്‍ പ്രചരിപ്പിച്ചിരുന്നു.   Read on deshabhimani.com

Related News