ദേശാഭിമാനി ചീഫ് പ്രൂഫ് റീഡര്‍ പി സുരേന്ദ്രന്‍ അന്തരിച്ചുകൊച്ചി > ദേശാഭിമാനി കൊച്ചി യൂണിറ്റിലെ സീനിയര്‍ പ്രൂഫ് റീഡര്‍ പി സുരേന്ദ്രന്‍ അന്തരിച്ചു. ഉദര സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 56 വയസ്സായിരുന്നു. സംസ്‌കാരം വ്യാഴാഴ്ച്ച രാവിലെ പതിനൊന്നിന് പച്ചാളം ശ്‌മശാനത്തില്‍. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിയായ സുരേന്ദ്രന്‍ ദേശാഭിമാനി തിരുവനന്തപുരം യൂണിറ്റില്‍ ഡിടിപി  വിഭാഗത്തിലാണ് ജോലിയില്‍ പ്രവേശിച്ചത്. പിന്നീട് കൊച്ചിയിലെത്തി. കോട്ടയം യൂണിറ്റിലും പ്രവര്‍ത്തിച്ചു. ഭാര്യ: വിജയമ്മ, മക്കള്‍: അരവിന്ദ് ഉണ്ണി, ആശാ ഉണ്ണി   Read on deshabhimani.com

Related News