ജലന്ധർ ബിഷപ്പിന്റെ പീഡനം : കന്യാസ്‌ത്രീ വത്തിക്കാൻ പ്രതിനിധിക്ക്‌ കത്തയച്ചുകൊച്ചി> ജലന്ധർ ബിഷപ്പ്‌ ഫ്രാങ്കോ മുളയ്ക്കലിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട്‌ പരാതിക്കാരിയായ കന്യാസ്ത്രീ വത്തിക്കാൻ പ്രതിനിധിക്കും രാജ്യത്തെ ബിഷപ്പുമാർക്കും കത്തയച്ചു.കത്തോലിക്കാ സഭയിൽ ബിഷപ്പുമാർക്കും വൈദികർക്കും മാത്രമാണ് പരിഗണനയെന്നും അവർ പരാതിയിൽ പറഞ്ഞു. ബിഷപ്പിനെ സ്‌ഥാനത്തുനിന്ന്‌ മാറ്റണമെന്നും  പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്‌.  അതേസമയം സഹോദരിക്ക് നീതി കിട്ടുന്നതുവരെ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകൾ വ്യക്തമാക്കി. സെക്രട്ടറിയേറ്റിനുമുന്നിലെ പ്രതിഷേധത്തിൽ പങ്കെടുക്കുമെന്നും അവർ അറിയിച്ചു. എറണാകുളത്ത്‌ നാലുദിവസമായി അവർ തടത്തുന്ന സമരം തുടരുകയാണ്‌. ജോയിന്റ് ക്രിസ്ത്യൻ കൗൺസിന്റെ നേതൃത്വത്തിലാണ്‌ ധർണയും സത്യശ്രഹവും നടത്തുന്നത്‌. Read on deshabhimani.com

Related News