യുഎഇ നിരോധനം പിന്‍വലിച്ചു; കേരളത്തില്‍ നിന്നുള്ള പഴം, പച്ചക്കറി ഇറക്കുമതിക്കുള്ള നിയന്ത്രണം നീങ്ങുന്നുതിരുവനന്തപുരം > കോഴിക്കോട് നിപ വൈറസ് ബാധയുണ്ടായ സാഹചര്യത്തില്‍ കേരളത്തില്‍ നിന്നുളള പഴം, പച്ചക്കറി ഇറക്കുമതിക്ക് യുഎഇ ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചു. മറ്റു ചില രാഷ്ട്രങ്ങള്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം ഒഴിവാക്കാന്‍ ശ്രമിച്ചുവരികയാണെന്ന് ലോകാരോഗ്യ സംഘടന കേന്ദ്രആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തെ അറിയിച്ചു. നിരോധനം നീക്കാന്‍ ഇടപെടുന്നതിന് കേന്ദ്ര സര്‍ക്കാരുമായി സംസ്ഥാന സര്‍ക്കാര്‍ ബന്ധപ്പെട്ടിരുന്നു. നേരത്തെ നിപ വൈറസ് ബാധയുണ്ടായിരുന്ന അവസരത്തില്‍ കേരളത്തില്‍ നിന്നുള്ള പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും യുഎഇ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.   Read on deshabhimani.com

Related News