അഭിമന്യു മഹാരാജാസ് ലൈബ്രറിയിലേക്ക് ഡിവൈഎഫ്ഐയുടെ ആയിരം പുസ്തകം മാനന്തവാടി മഹാരാജസ് കോളേജിൽ പോപ്പുലർ ഫ്രണ്ടുകാർ കൊലപ്പെടുത്തിയ അഭിമന്യുവിന്റെ സ്മാരകമായി വട്ടവടയിൽ ആരംഭിക്കുന്ന അഭിമന്യു മഹാരാജാസ് ലൈബ്രറിയിലേക്ക് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി ആയിരം പുസ്തകം ശേഖരിച്ചു. ജില്ലാ സെക്രട്ടറി കെ റഫീഖിന്റെയും പ്രസിഡന്റ് കെ പി ഷിജുവിന്റെയും നേതൃത്വത്തിൽ പുസ്തകയാത്രകൾ നടത്തിയായിരുന്നു ശേഖരണം. ഒരു യൂണിറ്റി മാനന്തവാടി മഹാരാജസ് കോളേജിൽ പോപ്പുലർ ഫ്രണ്ടുകാർ കൊലപ്പെടുത്തിയ അഭിമന്യുവിന്റെ സ്മാരകമായി വട്ടവടയിൽ ആരംഭിക്കുന്ന അഭിമന്യു മഹാരാജാസ്  ലൈബ്രറിയിലേക്ക് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി ആയിരം പുസ്തകം ശേഖരിച്ചു. ജില്ലാ സെക്രട്ടറി കെ റഫീഖിന്റെയും പ്രസിഡന്റ് കെ പി ഷിജുവിന്റെയും നേതൃത്വത്തിൽ പുസ്തകയാത്രകൾ നടത്തിയായിരുന്നു ശേഖരണം. ഒരു യൂണിറ്റിൽനിന്നും ഒരുപുസ്തകം വീതമാണ് ശേഖരിച്ചത്.  യൂണിറ്റുകളിൽനിന്നും മേഖലാ കമ്മിറ്റി ഭാരവാഹികൾ ഏറ്റുവാങ്ങിയ പുസ്തകങ്ങൾ പഞ്ചായത്ത്തലത്തിൽ നൽകിയ പുസ്തക യാത്രാ സ്വീകരണത്തിൽ ജാഥാ ക്യാപ്റ്റൻമാർക്ക് കൈമാറി. കെ റഫീഖ് ക്യാപ്റ്റനായ ജാഥ പനമരത്ത് സി കെ ശശീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കെ ടി സനില്‍ കുമാര്‍ അധ്യക്ഷനായി. മുഹമ്മദലി തരുവണ സ്വാഗതം പറഞ്ഞു.  തുടർന്ന് ജാഥകൾക്ക് നാലാംമൈൽ, പടിഞ്ഞാറത്തറ, കാവുമന്ദം, പൊഴുതന, വൈത്തിരി, മേപ്പാടി, മുട്ടിൽ, കമ്പളക്കാട്, കോട്ടത്തറ, പിണങ്ങോട്, കൽപ്പറ്റ എന്നിവിടങ്ങളിൽ സ്വീകരണം നൽകി. സ്വീകരണ കേന്ദ്രങ്ങളിൽ ജാഥാ ക്യാപ്റ്റനെ കൂടാതെ രഞ്ജിത്ത് മാനിയിൽ, മുഹമ്മദലി തരുവണ, കെ ടി സുനിൽകുമാർ, എം വിജിലാൽ, എം രമേശൻ, അർജുൻ ഗോപാൽ എന്നിവർ സംസാരിച്ചു. കെ പി ഷിജു ക്യാപ്റ്റനായ ജാഥ തലപ്പുഴയിൽ ഒ ആർ കേളു എംഎൽഎ ഉദ്ഘാടനംചെയ്തു. പി ആർ രജീഷ് അധ്യക്ഷനായി. സുജിത്ത്, ടി കെ പുഷ്പൻ, വി ടി സലീം എന്നിവർ സംസാരിച്ചു.  മാനന്തവാടി, കാട്ടിക്കുളം, മുള്ളൻകൊല്ലി, പുൽപ്പള്ളി, കേണിച്ചിറ, മീനങ്ങാടി, അമ്പലവയൽ, വടുവഞ്ചാൽ, പാളക്കര, മൂലങ്കാവ്, ബത്തേരി എന്നിവിടങ്ങളിൽ സ്വീകരണം നൽകി. ജാഥാ ക്യാപ്റ്റനെ കൂടാതെ കെ എം ഫ്രാൻസീസ്, വി ഹാരിസ് എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News