ആദിവാസി പെൺകുട്ടികൾക്ക് പീഡനം മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണം: മഹിളാ അസോസിയേഷൻകൽപ്പറ്റ പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടികളെ ഊട്ടിയിൽ കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ  ഉൾപ്പെട്ട മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്ത് നിയമത്തിന് മുമ്പിൽ കൊണ്ട് വരണമെന്നും വെള്ളമുണ്ട ഇരട്ട കൊലപാതകത്തിലെ ദുരൂഹത അവസാനിപ്പിച്ച് പ്രതികളെ എ്രതയും പെട്ടെന്ന് പിടികൂടണമെന്നും  ജനാധിപത്യമഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മാനന്തവാടി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള എസ്റ്റേറ്റിലെ താമസക്കാരായ 17ഉം, 14ഉം വയസുള്ള രണ്ട് പെൺകുട്ടികളാണ് പീഡത്തിന് ഇരകളായത്. ഊട്ടിലെ സ്വകാര്യ ലോഡ്ജിൽ എത്തിച്ച് പ്ലസ്വൺ വിദ്യാർഥിനിയായ പതിനേഴുകാരിയെ പീഡിപ്പിച്ചു. ഏഴാം ക്ലാസിൽ പഠിക്കുന്ന പതിനാലുകാരിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. കോളനിയിലെത്തി മൊബൈൽ ഫോൺ വാങ്ങിത്തരാമെന്ന് പറഞ്ഞാണ് പ്രതികൾ പെൺകുട്ടികളെ കാറിൽകയറ്റി കൊണ്ടുപോയത്. തുടർന്ന് ഊട്ടിയിൽ എത്തിച്ച് പീഡിപ്പിച്ചു. പിറ്റേദിവസം ഇരുവരേയും ബത്തേരിയിൽ തിരികെ കൊണ്ടുവിട്ട് കടന്നുകളഞ്ഞു. വ്യാജപേരും വിലാസവുമാണ് ഇവർ പെൺകുട്ടികൾക്ക് നൽകിയത്. സംഭവം പുറത്തായതിനെ തുടർന്ന് മാനന്തവാടി പൊലീസ് പെൺകുട്ടികളുടെ മൊഴിയെടുക്കുകയും കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു.   പ്രണയത്തിന്റെ പേരിൽ കുഞ്ഞുങ്ങളെ വലയിലാക്കി പീഡിപ്പിക്കുന്ന സംഭവം ആവർത്തിക്കാതിരിക്കാൻ പൊലീസും പൊതുസമൂഹവും ജാഗ്രത പാലിക്കണം. പിന്നോക്ക വിഭാഗമായ ആദിവാസി കുട്ടികളാണ് പീഡനത്തിന് ഇരയായതെന്ന വസ്തുത കൂടുതൽ  ഗൗരവം അർഹിക്കുന്നതാണ്. പീഡനത്തിനിരയായ പെൺകുട്ടികളെ  ജില്ലാ സെക്രട്ടറി വി കെ സുലോചന, നിർമല വിജയൻ, വി ജി ഗിരിജ, ഉഷ കേളു, ലൈല ഉസ്മാൻ തുടങ്ങിയവർ സന്ദർശിച്ചു. വെള്ളമുണ്ട ഇരട്ട കൊലപാതകം നടന്ന് നാളുകളായിട്ടും ദുരൂഹത നീക്കാനോ പ്രതികളെ അറസ്റ്റ് ചെയ്യാനോ കഴിഞ്ഞിട്ടില്ല. നാടിനെ മുഴുവൻ ഭീതിയിലാഴ്ത്തിയ സംഭവത്തിന്റെ ഞെട്ടലിൽ നിന്ന് നാട്ടുകാർ ഇത്വരെ മോചിതരായിട്ടില്ല.  എത്രയും പെട്ടെന്ന് പ്രതികളെ പിടികൂടണമെന്നും മഹിളാ അസോസിയേഷൻ ആവശ്യപ്പെട്ടു.     Read on deshabhimani.com

Related News