സർക്കാർ നടപടി തോട്ടം മേഖലക്ക്‌ പുതുജീവൻ നൽകുംമാനന്തവാടി തോട്ടം മേഖലയിലെ പ്രശ്നങ്ങളിൽ ജസ്റ്റിസ് കൃഷ്ണൻനായർ കമീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുന്ന സംസ്ഥാനസർക്കാരിനെ നോർത്ത് വയനാട് എസ്റ്റേറ്റ് ലേബർ യൂണിയൻ(സിഐടിയു) അഭിനനന്ദിച്ചു. സർക്കാരിന്റെ നിലപാട് തോട്ടം മേഖലയ്ക്ക് പുതുജീവൻ നൽകും. റിപ്പോർട്ടിൽ പറയുന്ന തൊഴിലാളികളെ ബാധിക്കുന്ന പ്രശ്നങ്ങളിൽ മനേജ്മെന്റ് അടിയന്തരനടപടികൾ സ്വീകരിക്കണം. പഴക്കം ചെന്നതും  വാസയോഗ്യമല്ലാത്തതുമായ വീടുകൾ പുതുക്കിപണിയുകയും കുടിവെള്ളപ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യണമെന്ന് യൂണിയൻ ആവശ്യപ്പെട്ടു. തൊട്ടം തൊഴിലാളികളുടെ കൂലി വർധന നടപ്പാക്കുന്നതിൽ മാനേജ്മെന്റെ അനുകൂല നിലപാട് സ്വീകരിക്കണം.  ഈ ആവശ്യങ്ങൾ ഉന്നയിച്ച് ജൂലൈ ഒമ്പതിന് എല്ലാ എസ്റ്റേറ്റുകൾക്ക് മുന്നിലും തൊഴിലാളികൾ പ്രകടനം നടത്തും. പത്തിന് പാരിസൺ എസ്റ്റേറ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തും. അകാരണമായി പൂട്ടികിടക്കുന്ന നാഗമന എസ്റ്റേറ്റ് അടിയന്തരമായി തുറന്ന് പ്രവർത്തിക്കണമെന്നും ഇതിന് തയ്യാറാവുന്നില്ലെങ്കിൽ ഭൂമിയിൽ കയറി അവകാശം സ്ഥാപിക്കുമെന്നും യൂണിയൻ വ്യക്തമാക്കി. യോഗത്തിൽ പ്രസിഡന്റ് പി വാസു അധ്യക്ഷനായി. സെക്രട്ടറി പി വി സഹദേവൻ പ്രവർത്തനറിപ്പോർട്ടും ഫെഡറേഷൻ തീരുമാനവും അവതരിപ്പിച്ചു. Read on deshabhimani.com

Related News