" ഇപ്പോൾ ഞങ്ങൾക്ക് ഉറപ്പാണ് ; സർകാർ ഒപ്പമുണ്ട്'', പുതിയ പാക്കേജിൽ തോട്ടം മേഖലയിൽ ആഹ്‌ളാദംകൽപ്പറ്റ>"ഇപ്പോൾ ഞങ്ങൾക്ക് മനസിലായി. സർകാർ ഒപ്പമുണ്ടെന്ന്. ഞങ്ങൾക്ക് തന്ന വാക്കെല്ലാം സർകാർ നടപ്പാക്കുന്നുണ്ട്. വലിയ പ്രതീക്ഷയും സന്തോഷവുമുണ്ട്.'' എച്ച്എംഎൽ പ്ലാന്റേഷനിലെ തൊഴിലാളി മുഹമ്മദ് പറഞ്ഞു. തെരഞ്ഞെടുപ്പ് സമയത്ത് പറഞ്ഞ വാഗ്ദാനങ്ങളെല്ലാം നടപ്പിലാക്കുന്ന പിണറായി സർകാരിനോടുള്ള നന്ദിയും കടപ്പാടും മറക്കാൻ കഴിയില്ലെന്നും മുഹമ്മദ് ഉൾപ്പെടെയുള്ള തൊഴിലാളികൾ ഏക സ്വരത്തിൽ പറയുന്നു. തോട്ടം മേഖലയിൽ വിപ്ലവകരമായ അധ്യായം തുറക്കുന്ന സർകാർ പാക്കേജ് നടപ്പായതിന് പിന്നിൽ തൊഴിലാളി സംഘടനകളുടെ ത്യാഗോജ്വല പോരാട്ടമുണ്ട്.കൂലി വർദ്ധനവും ബോണസും ഗ്രാറ്റ്വിറ്റി ആനുകൂല്യങ്ങളും ആവശ്യപ്പെട്ട് നിരവധി പോരാട്ടങ്ങളാണ് വയനാട് എസ്റ്റേറ്റ് ലേബർ യൂനിയന്റെ നേതൃത്വത്തിൽ  തൊഴിലാളി സംഘടനകൾ നടത്തിയത്.   2015ൽ ദേശീയ പാത ഉപരോധമടക്കമുള്ള ശക്തമായ പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചു. 33 ദിവസം നീണ്ട സമരത്തിൽ പങ്കെടുത്ത 124 തൊഴിലാളികളെ സർകാർ ജയിലിലടച്ചു. അവരിൽ സ്ത്രീകളും കുഞ്ഞുങ്ങളും ഉണ്ടായിരുന്നു. ജാമ്യം വേണ്ട എന്ന സ്ത്രീ തൊഴിലാളികളുടെ ധീര നിലപാട് സമര ചരിത്രത്തിലെ ഉജ്വല ഏടായി. തൊഴിലാളികളെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് എച്ച്എംഎൽ കമ്പനിക്ക് മുമ്പിൽ ശക്തമായ സമരം നടന്നു. അനധികൃത ലോക്കൗട്ട് നടത്തിയ ചെമ്പ്ര പീക്കിലും എൽസ്റ്റൺ എസ്റ്റേറ്റിലും തൊഴിലാളി സംഘടനകൾ സമരം ശക്തമാക്കി. ഈ ത്യാഗോജ്വല പോരാട്ടങ്ങളാണ് തോട്ടം മേഖലക്ക് നവജീവൻ പകർന്ന സർകാർ തീരുമാനത്തിന് നിദാനമായത്. പ്രാഥമിക ആവശ്യങ്ങൾക്ക് തോട്ടങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണം. കളിസ്ഥലം, ലൈബ്രറി എന്നിവ വേണം. ആധുനിക സൗകര്യങ്ങളുടെ ഗുണം തൊഴിലാളികൾക്കും ലഭ്യമാക്കണം. സർക്കാർ ആനുകൂല്യങ്ങൾ തോട്ടംതൊഴിലാളികൾക്ക് നിഷേധിക്കുന്നത് അവസാനിപ്പിക്കണം. 1951ലെ പ്ലാന്റേഷൻ ലേബർ ആക്ടിലെ വ്യവസ്ഥകൾ നടപ്പിലാക്കത്ത തോട്ടങ്ങൾ സർക്കാർ ഏറ്റെടുത്ത് സഹകരണ സംഘങ്ങളായി നടത്താൻ നിയമം കൊണ്ടുവരണം.    തോട്ടങ്ങൾ, പ്ലാന്റേഷൻ അല്ലാതാക്കുന്നത് തടയാൻ  നിയമം കൊണ്ടുവരണം.  ഭൂകേന്ദ്രീകരണം അവസാനിപ്പിക്കാൻ വൻകിട തോട്ടങ്ങൾക്ക് പരിധി നിർണയിക്കണം. സ്ത്രീ തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കണം, കയറ്റുമതിയിലെ വൻകിടക്കാരുടെ ഒത്തുകളി അവസാനിപ്പിക്കണം. ആഭ്യന്തര മാർക്കറ്റ് ശക്തിപ്പെടുത്തിയും മൂല്യവർധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കിയും ഗുണനിലവാരം മെച്ചപ്പെടുത്തിയും വ്യവസായത്തെ ശക്തിപ്പെടുത്തണം, തുടങ്ങിയ ആവശ്യങ്ങളാണ് തൊഴിലാളി സംഘടനകൾ മുന്നോട്ട് വെക്കുന്നത്.ഈ ആവശ്യങ്ങളാണ് ഇപ്പോൾ സർകാർ തത്വത്തിൽ അംഗീകരിച്ചിരിക്കുന്നത്.    Read on deshabhimani.com

Related News