തോട്ടം മേഖലക്കും തൊഴിലാളികൾക്കും ഗുണകരം: കെ ജെ ദേവസ്യകൽപ്പറ്റ കടുത്ത പ്രതിസന്ധി നേരിടുന്ന കേരളത്തിലെ തോട്ടം മേഖലയിൽ തൊഴിലാളികളുടെയും തോട്ടമുടമകളുടെയും കൃഷിക്കാരുടെയും താൽപര്യം സംരക്ഷിച്ചുകൊണ്ടുള്ള എൽഡിഎഫ് സർക്കാരിന്റെ തിരുമാനങ്ങളെയും നിർദ്ദേശങ്ങളേയും സൗത്ത് ഇന്ത്യൻ കോഫി ഗ്രോവേഴ്സ് അസോസിയേഷൻ പ്രസിഡന്റ് കെ ജെ ദേവസ്യ സ്വാഗതം ചെയ്തു.  ഇന്ത്യയിൽ തന്നെയുള്ള പ്ലാന്റേഷനിൽ 40 ശതമാനവും കേരളത്തിലാണ്. കേരളത്തിൽ കൃഷി ഭൂമിയുടെ 30 ശതമാനം പ്ലാന്റേഷനാണ്. കർഷകരും തോട്ടമുടമകളും തൊഴിലാളികളും ഉൾപ്പെട്ട ലക്ഷകണക്കിന് ജനങ്ങളാണ് തോട്ടം മേഖലയിലുള്ളത്. അതിനാൽ തന്നെ തോട്ടം മേഖലയെ തകർച്ചയിൽ നിന്നും സംരക്ഷിക്കണം.  കഴിഞ്ഞ് അഞ്ച് വർഷക്കാലയളവിൽ വരുമാനം പകുതി കുറഞ്ഞിരിക്കുന്നുവെന്നുള്ളത് പ്രശ്നത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. തൊഴിലാളികൾക്കും കർഷകർക്കും തൊഴിലുടമകൾക്കും സഹായകരമാണ് പുതിയ തീരുമാനം. കൃഷി മേഖലയെ കൈപിടിച്ചുയർത്തുവാനും ഇഎഫ്എൽ പോലുള്ള നിയമത്തെ തെറ്റായി വ്യാഖ്യാനിച്ചു കർഷകരെ ബുദ്ധിമുട്ടിപ്പിക്കുന്നത് അവസാനിപ്പിക്കുവാനുള്ള നടപടികൾ ഉചിതമായി.  കാർഷിക ഉൽപ്പാദനം വർധിപ്പിക്കാനുതകും വിധമുള്ള നിർദ്ദേശങ്ങളും നികുതികൾ ഒഴിവാക്കിയതും തൊഴിലാളികളുടെ താമസത്തിനും സേവന വേതന വ്യവസ്ഥകൾക്കും അതുപോലെ വേതന വർധനവിനും ഗുണപരമായ നിർദ്ദേശങ്ങളുണ്ടായത് ഈ മേഖലക്ക് ഉണർവും കരുത്തുമേകും.   Read on deshabhimani.com

Related News