കെഎസ്ടിഎ സബ് ജില്ലാ പഠന ക്യാമ്പ് ഇന്ന്  വെള്ളമുണ്ട കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ മാനന്തവാടി സബ് ജില്ല പഠന ക്യാമ്പ് വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ 23 ന് നടക്കും. ക്യാമ്പിൽ സംഘടന, വനിത, അക്കാദമികം തുടങ്ങിയ വിഷയങ്ങളിൽ ക്ലാസ്സുകൾ നടക്കും. സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് ശക്തി പകരുക, ലഹരി മുക്ത മികാവാർന്ന വിദ്യാലയങ്ങൾ കെട്ടിപടുക്കുന്നതിന് പിന്തുണ ഒരുക്കുന്നതിന് അധ്യാപകരെ ശാക്തീകരിക്കുക എന്ന ലക്ഷ്യവും ക്യാമ്പിന് ഉണ്ട്. ക്യാമ്പിന്റെ സമാപനത്തിൽ പൊതുവിദ്യാലയങ്ങളിൽ കുട്ടികൾ വർധിച്ചതിന്റെയും, വിദ്യാലയങ്ങൾ ഹൈടെക്ക് ആയതിന്റെയും, മികവ് പ്രവർത്തനങ്ങൾ വിളംബരം ചെയ്യുന്നതിനുമായി വിജയോത്സവം റാലി സംഘടിപ്പിക്കും.  ക്യാമ്പിന്റെ സ്വാഗതസംഘം യോഗം  എ ജോണി ഉദ്ഘാടനം ചെയ്തു. എ ഇ സതീഷ് ബാബു അധ്യക്ഷനായി.  സംസ്ഥാന കമ്മറ്റി അംഗം വി എ ദേവകി, ജില്ല പ്രസിഡന്റ് പി ജെ സെബാസ്റ്റ്യറ്റ്യൻ, എം ടി മാത്യു, സി അസീസ്, കെ കെ സുരേഷ്, എൻ പി പ്രഭാത്, എം മിഥുൻ എന്നിവർ സംസാരിച്ചു.കെ ബി സിമിൽ സ്വാഗതവും, പി കെ സുരേഷ് നന്ദിയും പറഞ്ഞു.  Read on deshabhimani.com

Related News