പ്ലാസ്റ്റിക്കിനെതിരെ ബോധവൽക്കരണവുമായി മിഠായി കടലാസ് പെറുക്കൽ മത്സരംതൃക്കൈപ്പറ്റ പ്ലാസ്റ്റിക് മാലിന്യങ്ങൾക്കെതിരെയുള്ള ബോധവൽക്കരണവുമായി  സ്കൂൾ വിദ്യാർഥികൾക്ക് മിഠായി കടലാസ് പെറുക്കൽ മത്സരം സംഘടിപ്പിച്ചു. പ്ലാസറ്റിക് കവറുകളും കുപ്പികളും മിഠായി കടലാസുകളും അലക്ഷ്യമായി വലിച്ചെറിയരുതെന്ന സന്ദേശം കുട്ടികളിൽ പ്രചരിപ്പിക്കുന്നതിന് വേണ്ടിയാണ് ഉറവ് ബാംബൂ വില്ലേജിന്റെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർഥികൾക്കായി മിഠായി കടലാസ് പെറുക്കൽ മത്സരം സംഘടിപ്പിച്ചത്. രണ്ട് വിഭാഗങ്ങളിലായി നടത്തിയ മത്സരത്തിൽ സൂര്യ കിരൺ , ബേസിൽ റെജി എന്നിവർ ഒന്നാംസ്ഥാനവും സച്ചിൻ ഷിബു അബിഷ ഷിബി  എന്നിവർ രണ്ടാംസ്ഥാനവും നേടി. 28000 മിഠായി കടലാസുകളാണ് കുട്ടികൾ പെറുക്കിയത്.  തൃക്കൈപ്പറ്റ ഗവൺമെന്റ്  യുപി സ്കൂൾ, മുട്ടിൽ  ഡബ്ലുഎംഒയുപി സ്കൂൾ, ഇംഗീഷ് മീഡിയം സ്കൂൾ,  എന്നീ വിദ്യാലയങ്ങളിലെ കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. തൃക്കൈപ്പറ്റ ഗവ. ഹൈസ്കൂളുകളിൽ സംഘടിപ്പിച്ച ചടങ്ങ് മേപ്പാടി പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ചന്ദ്രശേഖരൻ തമ്പി  ഉദ്ഘാടനം ചെയ്തു. എം ഉഷ  അധ്യക്ഷയായി. സ്കൂൾ ലീഡർ സാനിയ ഔസേപ്പ് വായനാ ദിന സന്ദേശവും എം ബാബുരാജ് പരിസ്ഥിതി സന്ദേശവും നൽകി.  പക്ഷി നിരീക്ഷകൻ എൻ വി കൃഷ്ണൻ സമ്മാനം വിതരണം ചെയ്തു.  അബ്ദുള്ള, കൊറിൻ കാർലഗാനിസ്, രാജേഷ്, അബ്ദുൾ അസീസ് എന്നിവർ സംസാരിച്ചു. പ്രധാനധ്യാപിക അലീമ  സ്വാഗതവും ദാനിയൽ നന്ദിയും പറഞ്ഞു.          Read on deshabhimani.com

Related News