സംഗീതപെരുമഴയായി മധുരസ്മൃതിബത്തേരി പുറത്ത്  കനക്കുന്ന മഴ.  അകത്ത്  മനം കുളിർപ്പിച്ച് സംഗീതത്തിന്റെ പെരുമഴ. സംഗീതത്തോടുള്ള പ്രണയം മൂത്ത് വേദിയിലേക്ക് കണ്ണും കാതും   മനസും സമർപ്പിച്ച് നിശബ്ദതയെ വരിച്ച് അഞ്ഞൂറോളം സഹൃദയർ. മഴയെ പുനരാവിഷ്കരിച്ച് വേദിയിൽ എടപ്പാൾ വിശ്വനാഥും രോഷ്നിയും. പഴയ ഗാനങ്ങളുടെ ആസ്വാദക കൂട്ടായ്മയായ 'ഗ്രാമഫോൺ' വ്യാഴാഴ്ച ബത്തേരിയിൽ സംഘടിപ്പിച്ച ഗൃഹാതുര ഗാനങ്ങളുടെ സന്ധ്യ 'മധുരസ്മൃതി—'  സഹൃദയർക്ക് നവ്യാനുഭവമായി.  കോരിച്ചൊരിഞ്ഞ പേമാരിയെ വകവെക്കാതെ ബത്തേരി നഗരസഭ‘ ഓഡിറ്റോറിയത്തിലെത്തിയ സദസ്യരിൽ കൊച്ചുകുട്ടികൾ മുതൽ എൺപത് കഴിഞ്ഞവർ വരെ ഉണ്ടായിരുന്നു. വയലാറിന്റെ ചക്രവർത്തിനീയിൽ തുടങ്ങിയ ഗാനമേള 'പെണ്ണാളേ... പെണ്ണാളേ കരിമീൻ കണ്ണാളെ... തുടങ്ങി  25‐ഓളം അവിസ്മരണീയ ഗാനങ്ങളുടെ അമൂല്യ സന്ധ്യയായി. രോഷ്നി ആലപിച്ച സീമന്ത രേഖയിൽ....കൈതപ്പൂ വിശറിയുമായി.... തുടങ്ങിയ ഗാനങ്ങൾ കൂടുതൽ മികവുറ്റതായി. നഗരസഭ‘ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി കെ സഹദേവനാണ് വേദിയിൽ ഗ്രാമഫോൺ പാടിച്ച് പരിപാടി ഉദ്ഘാടനം ചെയ്തത്. സംഗീതാസ്വാദകരെ ഏറെ ആകർഷിച്ച ഇത്തരം സംഗീത സന്ധ്യകൾ ഇനിയും സംഘടിപ്പിക്കാനാണ് ഗ്രാമഫോൺ ‘ഭാരവാഹികളുടെ തീരുമാനം. Read on deshabhimani.com

Related News