ധനസമാഹരണ യജ്ഞം തുടങ്ങി

മാനന്തവാടി ഡയാനാ സ്പോർട്സ് ക്ലബ്ബ് ഭാരവാഹികളിൽനിന്നും ðമന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഒരുലക്ഷം രൂപയുടെ ചെക്ക് ഏറ്റുവാങ്ങുന്നു


കൽപ്പറ്റ പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിന് ജനകീയ പങ്കാളിത്തതോടെ നടത്തുന്ന സാമ്പത്തിക സമാഹരണ യജ്ഞത്തിന് ജില്ലയിൽ തുടക്കമായി. ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ജില്ലയുടെ ചുമതല വഹിക്കുന്ന തുറമുഖ‐മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തിലാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് ശേഖരണം നടത്തുന്നത്. മാനന്തവാടി ഡയാന ആർട്സ് ആൻഡ് സ്പോർട്സ്  ക്ലബിന്റെ സംഭാവനയായ ഒരു ലക്ഷം രൂപയുടെ ചെക്ക്  ക്ലബ് പ്രസിഡന്റ് ഡോ. രഞ്ജിത്തിൽനിന്ന് ഏറ്റുവാങ്ങിയാണ്  മന്ത്രി ധനസമാഹരണത്തിന് തുടക്കം കുറിച്ചത്്. ക്ലബ് ഓഫീസിൽ നടന്ന ചടങ്ങിൽ ഒ ആർ കേളു എംഎൽഎ അധ്യക്ഷനായി. തുടർന്ന് മന്ത്രി നഗരസഭാ ഭരണസമിതി അംഗങ്ങൾക്കൊപ്പം വ്യാപാര സ്ഥാപനങ്ങൾ, മത്സ്യമാർക്കറ്റ് എന്നിവിടങ്ങളിൽനിന്നും ഫണ്ട് ശേഖരിച്ചു. ഫിറ്റ്നസ് വേൾഡ് ഭാരവാഹി കൃഷ്ണകുമാർ, അഡ്വ.എം മണി എന്നിവർ ചേർന്ന് 75000 രൂപയും വ്യവസായ ഗ്രൂപ്പായ അരുൺ ഗ്രൂപ്പ് ഓഫ് കമ്പനി ഉടമസ്ഥരായ അറയ്ക്കൽ കുടുംബാംഗങ്ങൾ 1 ലക്ഷം രൂപയും  ദുരിതാശ്വാസ നിധിയിലേക്ക് നൽകി. മത്സ്യ‐മാംസ മാർക്കറ്റിലും വിവിധ വ്യാപാരസ്ഥാപനങ്ങളിലും ഫണ്ട് ശേഖരണം നടത്തി. ഒ ആർ കേളു എംഎൽഎ, നഗരസഭാ ചെയർമാൻ വി ആർ പ്രവീജ്, സബ് കലക്ടർ എൻ എസ് കെ ഉമേഷ്, തഹസിൽദാർ എൻ ഐ ഷാജു, ശോഭ രാജൻ, പി ടി ബിജു, നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ സി എ വിൻസെന്റ്, നഗരസഭാ കൗൺസിലർമാർ, രാഷ്ട്രീയകക്ഷി നേതാക്കൾ, സന്നദ്ധപ്രവർത്തകർ തുടങ്ങിയവർ ഫണ്ട് ശേഖരണത്തിന് നേതൃത്വം നൽകി. സെപ്റ്റംബർ 15 വരെയാണ് സാമ്പത്തിക സമാഹരണ യജ്ഞം. ഓരോ പ്രദേശത്തേയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലാണ് സമാഹരണം.   Read on deshabhimani.com

Related News