എസ്എഫ്ഐ പ്രവർത്തകനെ വധിക്കാൻ ശ്രമം

ഗുരുതര പരിക്കേറ്റ സി പി റിയാസ്‌


പുൽപ്പള്ളി പുൽപ്പള്ളിയിൽ ആർഎസ്എസ് അക്രമം. എസ്എഫ്ഐ പുൽപ്പള്ളി ഏരിയാ ജോയിന്റ് സെക്രട്ടറിയും പഴശ്ശിരാജാ കോളേജ് വിദ്യാർഥിയുമായ മിഥുൻ കൃഷ്ണനെ ആർഎസ്എസ് ക്രിമിനൽ സംഘം പതിയിരുന്ന് ആകമിച്ചു. തലക്ക് ഗുരുതരമായി പരിക്കേറ്റ മിഥുനെ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മിഥുനെ വധിക്കാനായിരുന്നു ശ്രമമെന്ന് എസ്എഫ്ഐ ആരോപിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് പ്രകടനം നടത്തിയ ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകരേയും ആർഎസ്എസുകാർ ആക്രമിച്ചു. ഡിവൈഎഫ്ഐ ബ്ലോക്ക് വൈസ് പ്രസിഡന്റ് റിയാസിന് പരിക്കേറ്റു. പ്രകടനത്തിന് നേരെ കല്ലെറിഞ്ഞു. സ്വന്തം തൊഴിലെടുത്താണ് മിഥുൻ പഠനം നടത്തുന്നത്്. ചൊവ്വാഴ്ച വൈകിട്ട് ആറോടെ ജോലി സ്ഥലത്തേക്ക് പോകുമ്പോൾ ടൗണിൽ പതിയിരുന്ന ആർഎസ്എസ് സംഘം ആയുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. ബിജെപി പുൽപ്പള്ളി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഷാജിദാസ്, നിരവധി കേസുകളിലെ പ്രതിയായ എം എസ് സുധീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അക്രമണം. കല്ലുകൊണ്ട് തലക്കിടിച്ച് മുറിവേൽപ്പിച്ചു. ചോരവർന്ന് മിഥുൻ റോഡിൽവീണു. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുകളിൽ എസ്എഫ്ഐ ഉജ്വല വിജയമാണ് നേടിയത്. എബിവിപി ദയനീയമായി പരാജയപ്പെട്ടതിന്റെ ജാള്യത മറക്കാൻ  ബിജെപി‐ആർഎസ്എസ് നേതൃത്വം അക്രമം അഴിച്ചു വിടുകയാണ്. അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് എസ്എഫ്ഐ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വിദ്യാർഥിയെ കൊലപ്പെടുത്താൻ ശ്രമിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബുധനാഴ്ച ജില്ലയിലെ ക്യാമ്പസുകളിൽ പ്രതിഷേധ ദിനം ആചരിക്കാനും എസ്എഫ്ഐ ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്തു.   Read on deshabhimani.com

Related News