നൂൽപ്പുഴയിൽ ഗോത്രസമൃദ്ധി വിജയകരമായ മൂന്നാം വർഷത്തിലേക്ക്ബത്തേരി നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഗോത്രസമൃദ്ധി പദ്ധതി മൂന്നാം വർഷത്തിലേക്ക്. ജില്ലയിലെ മികച്ച കുടുംബാരോഗ്യ കേന്ദ്രമായ നൂൽപ്പുഴയിൽ ഡിവൈഎഫ്ഐ നൂൽപ്പുഴ, മൂലങ്കാവ്  മേഖലാ കമ്മിറ്റികളാണ് ഗോത്രസമൃദ്ധി പദ്ധതിയുടെ നടത്തിപ്പിന് പിന്നിലുള്ളത്. കുടുംബാരോഗ്യ കേന്ദ്രത്തിൽ എല്ലാ മാസവും ഒമ്പതാം തിയതി ആദിവാസി ഗർഭിണികൾക്കുള്ള പ്രത്യേകം ഒ പി പ്രവർത്തിക്കുന്നുണ്ട്. താലൂക്കിലെ വിദഗ്ധ വനിതാ ഗൈനക്കോളജിസ്റ്റ് ബത്തേരി വിനായക ആശുപത്രിയിലെ ഡോ. ഓമന മധുസൂദനനാണ് ഒപിയിലെ പരിശോധനകൾക്ക് നേതൃത്വം നൽകുന്നത്. പരിശോധനക്കായി ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി വിദൂര പ്രദേശങ്ങളിൽനിന്നടക്കമുള്ള കോളനികളിലെ ഗർഭിണികളെയാണ് പഞ്ചായത്തിന്റെ  പ്രത്യേകം മേൽനോട്ടത്തിൽ വാഹനങ്ങളിൽ ആശുപത്രിയിലും തിരിച്ച് കോളനികളിലും സൗജന്യമായി എത്തിക്കുന്നത്. എല്ലാ മാസവും അമ്പതിൽ അധികം ഗർഭിണികളാണ് പ്രത്യേകം ഒപിയിൽ ചികിത്സക്കെത്തുന്നത്. ഇവർക്കുള്ള സൗജന്യ ഉച്ചഭക്ഷണ പദ്ധതിയാണ് ഗോത്രസമൃദ്ധി. പോഷക സമൃദ്ധമായ ഭക്ഷണമാണ് രണ്ട് വർഷമായി ആശുപത്രിയിൽ മുടങ്ങാതെ ഡിവൈഎഫ്ഐ പ്രവർത്തകർ പദ്ധതി പ്രകാരം നടത്തിയത്. പഞ്ചായത്തിലെ സുമനസ്സുകളുടെ സഹായ സഹകരണങ്ങളോടെ നടത്തി വരുന്ന ഗോത്രസമൃദ്ധി മൂന്നാം വർഷത്തിലും കൂടുതൽ മെച്ചപ്പെട്ട നിലയിൽ തുടരാനാണ് പദ്ധതിക്ക് ചുക്കാൻ പിടിക്കുന്ന ഡിവൈഎഫ്ഐ പ്രവർത്തകരുടെ തീരുമാനം.  Read on deshabhimani.com

Related News