തൃശിലേരിയിലെ തകർന്ന വീടുകൾ എംഎൽഎമാർ സന്ദർശിച്ചു മാനന്തവാടി മണ്ണിടിഞ്ഞും വിണ്ടുകീറിയും വീടുകൾക്ക് നാശം സംഭവിച്ച തൃശ്ശിലേരി പ്ലാമൂലയിലെ വീടുകൾ എംഎൽഎമാരായ സി കെ ശശീന്ദ്രനും ഒ ആർ കേളുവും സന്ദർശിച്ചു. തിങ്കളാഴ്ച രാവിലെയാണ് എംഎൽഎമാരെത്തിയത്. മണ്ണിടിഞ്ഞ പ്രദേശങ്ങളിലും സന്ദർശനം നടത്തി. ആദിവാസി, ജനറൽ വിഭാഗങ്ങളിലുള്ളവരുടെ വീടുകൾ ഇവിടെ തകർന്നിട്ടുണ്ട്. മണ്ണിടിഞ്ഞും വിണ്ടുകീറിയും കൃഷിയിടങ്ങളും നശിച്ചു. നാശനഷ്ടങ്ങൾ സർക്കാരിനെ ധരിപ്പിക്കുമെന്നുംപുനരധിവാസപ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ഇടപെടുമെന്നും എംഎൽഎമാർ പറഞ്ഞു.  എകെഎസ് ജില്ലാ പ്രസിഡന്റ് സീതാബാലൻ, വി കേശവൻ, സിപിഐ എം തൃശ്ശിലേരി ലോക്കൽ സെക്രട്ടറി എം മുരളീധരൻ, വാർഡ് മെമ്പർ ശ്രീജ, കാർവർണൻ എന്നിവരും എംഎൽഎമാർക്കൊപ്പം ഉണ്ടായിരുന്നു. നേരത്തെയും എംഎൽഎമാരടക്കമുള്ളവർ പ്രദേശം സന്ദർശിച്ചിരുന്നു. കലക്ടർ എ ആർ അജയകുമാറും ഞായറാഴ്ച സ്ഥലം സന്ദർശിച്ചിരുന്നു. Read on deshabhimani.com

Related News