ശുചിത്വം ഉറപ്പാക്കാൻ കിണറുകളിൽ പരിശോധനകൽപ്പറ്റ പ്രളയം പിന്നിട്ട ജില്ലയെ ശുചിത്വത്തിലേക്ക് നയിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ കിണറുകളിലെ കുടിവെള്ള പരിശോധന സജീവം. മലിനീകരണ നിയന്ത്രണബോർഡും ഹരിതകേരളമിഷനും ചേർന്ന് തദ്ദേശവകുപ്പുകളുടെ സഹകരണത്തോടെ പ്രളയബാധിതപ്രദേശങ്ങളിലെ കിണറുകൾ പരിശോധിക്കുന്നത്. ആദ്യഘട്ടത്തിൽ ശനി, ഞായർ ദിവസങ്ങളിലായി കൽപ്പറ്റ നഗരസഭ, പടിഞ്ഞാറത്തറ പഞ്ചായത്ത് പരിധിയിലെ 400ലധികം കിണറുകളിൽ പരിശോധന നടത്തി. മലിനീകരണനിയന്ത്രണബോർഡിന്റെ കീഴിൽ അഞ്ച് താൽക്കാലിക ലാബുകൾ സജ്ജീകരിച്ചാണ് പരിശോധന. ഗവ. എൻജിനീയറിങ് കോളേജ്, എൻഎംഎസ്എം ഗവ. കോളേജ് കൽപ്പറ്റ എന്നിവിടങ്ങളിലെ 50 എൻഎസ്എസ് വളണ്ടിയർമാർ കിണറുകളിൽനിന്നും വെള്ളം ശേഖരിച്ച് താൽക്കാലിക ലാബുകളിലേക്ക് എത്തിച്ചു.  കുടിവെള്ളത്തിന്റെ പിഎച്ച് അടക്കമുള്ള ഗുണനിലവാര പരിശോധന നടത്തി. പരിശോധന മുണ്ടേരി സ്കൂളിൽ നടന്ന ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ സനിതാ ജഗദീഷ് ഉദ്ഘാടനം ചെയ്തു. മലിനീകരണ നിയന്ത്രണബോർഡ് ജില്ലാ ഓഫീസർ എം എ ഷിജു, ഹരിതകേരളമിഷൻ ജില്ലാ കോ‐ഓർഡിനേറ്റർ സുധീർ കിഷൻ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി. എൻജീനിയർമാരും ശാസ്ത്രജ്ഞൻമാരും അടങ്ങിയ 30ലധികം വിദഗ്ധരാണ് ജില്ലയിൽ പരിശോധനയിൽ പങ്കെടുക്കുന്നുണ്ട്.  Read on deshabhimani.com

Related News