പ്രളയബാധിത മേഖലയിൽ കുട്ടികളുമായി സംവദിച്ച് മുതുകാട്പൊഴുതന  പ്രളയ ബാധിത മേഖലയിലെ വിദ്യാർത്ഥികളുമായി സംവദിച്ച് അവർക്ക് ആത്മവിശ്വാസവും പ്രചോദനവും നൽകാൻ ലോക പ്രശസ്ത മജീഷ്യൻ ശ്രീ ഗോപിനാഥ് മുതുകാട് പൊഴുതനയിലെത്തി. കുറിച്ച്യർ മലയിലെ ഉരുൾപൊട്ടലുണ്ടായ സ്ഥലങ്ങൾ സന്ദർശിച്ച ശേഷം റാഷ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അദ്ദേഹം മുഖ്യാതിഥിയായിരുന്നു.സി കെ  ശശീന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയതു. എംഇഎസ് ഓൾ ഇന്ത്യ സെക്രട്ടറി സി ടി സക്കീർ ഹുസൈൻ അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  നസീമ മുഖ്യ പ്രഭാഷണം നടത്തി.  പൊഴുതന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  എൻ സി പ്രസാദ് സ്വാഗതവും  അച്ചൂർ ഗവ. ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ  ഷാഫിയും പറഞ്ഞു. Read on deshabhimani.com

Related News