അധ്യാപക അവാർഡ് ജേതാക്കൾക്ക് ബത്തേരിയിൽ സ്വീകരണം നൽകിബത്തേരി  അധ്യാപക അവാർഡ് ജേതാക്കൾക്ക് ബത്തേരിയിൽ സ്വീകരണം നൽകി. ദേശീയ അവാർഡ് നേടിയ മൂലങ്കാവ് ഗവ. ഹൈസ്കൂൾ പ്രധാനധ്യാപകൻ സി കെ ഹൈദ്രോസ്, അരപ്പറ്റ സിഎംഎസ്  ഹൈസ്കൂൾ അധ്യാപകൻ ജോസ് കണ്ടത്തിൽ, പുത്തൻകുന്ന് സെന്റ്തോമസ് എഎൽപി സ്കൂൾ മുൻ പ്രധാനധ്യാപകൻ ജെ സുനിൽ എന്നിവർക്കാണ് നഗരസഭ, നൂൽപ്പുഴ പഞ്ചായത്ത്, ദിശ എന്നിവയുടെ നേതൃത്വത്തിൽ സ്വീകരണം നൽകിയത്. യോഗം ഐ സി ബാലകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭ‘ ചെയർമാൻ ടി എൽ സാബു അധ്യക്ഷനായി. നൂൽപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കെ ശോഭൻകുമാർ, സി കെ സഹദേവൻ, എം എ മുഹമ്മദ് ജമാൽ, ജിഷാ ഷാജി എന്നിവർ സംസാരിച്ചു. എം പി സാജിദ് സ്വാഗതവും വത്സ ജോസ് നന്ദിയും പറഞ്ഞു.   Read on deshabhimani.com

Related News