ജാതിസർട്ടിഫിക്കറ്റ് അനുവദിക്കുന്നതിനുള്ള തടസ്സങ്ങൾ ഒഴിവാക്കണംകൽപ്പറ്റ പട്ടികജാതി വിഭാഗക്കാർക്ക് ജാതിസർട്ടിഫിക്കറ്റ് അനുവദിക്കുന്നതിനുള്ള തടസ്സങ്ങൾ ഒഴിവാക്കണമെന്ന് പികെഎസ് കൽപ്പറ്റ ഏരിയാസമ്മേളനം ആവശ്യപ്പെട്ടു. ജാതിസർട്ടിഫിക്കറ്റ് അവശ്യസമയത്ത് ലഭിക്കാത്തതിനാൽ നിരവധി പേരാണ് ബുദ്ധിമുട്ടുന്നത്. ഇത് പരിഹരിക്കണം. പട്ടികജാതി വിഭാഗങ്ങൾക്ക് എല്ലാ പഞ്ചായത്തിലും ശ്മശാനം അനുവദിക്കണം. സ്വന്തമായി വീടും സ്ഥലവുമില്ലാത്തവർക്ക് അവർ വിശ്വസിക്കുന്ന ആചാരങ്ങളും അനുഷ്ടാനങ്ങളും അനുസരിച്ച് മൃതദേഹം സംസ്ക്കരിക്കാൻ സൗകര്യമൊരുക്കണം.  സമ്മേളനം സിപിഐ എം കൽപ്പറ്റ ഏരിയാ സെക്രട്ടറി എം മധു ഉദ്ഘാടനം ചെയ്തു. പികെഎസ് ജില്ലാ പ്രസിഡന്റ് യു കരുണൻ അധ്യക്ഷനായി. പി ആർ ശശികുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി എം സി ചന്ദ്രൻ സംസാരിച്ചു. വി വേലായുധൻ സ്വാഗതവും വാസുദേവൻ നന്ദിയും പറഞ്ഞു. പ്രസിഡന്റായി പ്രൊഫ. രാമൻകുട്ടിയെയും സെക്രട്ടറിയായി പി ആർ ശശികുമാറിനെയും തെരഞ്ഞെടുത്തു. കെ വാസുദേവനാണ് ട്രഷറർ.    Read on deshabhimani.com

Related News