കോട്ടത്തറയുടെ അഭിമാന താരങ്ങൾക്ക് സ്വീകരണം നൽകികമ്പളക്കാട്  കോട്ടത്തറക്ക് അഭിമാനമായ ഇന്ത്യൻ സീനിയർ വോളിബോൾ ടീമംഗമായ അശ്വതി രവീന്ദ്രനും , ഇന്ത്യൻ ജൂനിയർ വോളിബോൾ ടീമംഗമായ ആര്യ സതീശനും കോട്ടത്തറ പൗരാവലി സ്വീകരണം നൽകി.  കോട്ടത്തറ നായനാർ സ്മാരക കമ്മ്യൂണിറ്റി ഹാൾ പരിസരത്തുനിന്നും ഇരുവരേയും വാദ്യ മേളങ്ങളോടെയും വിവിധ സംഘടനകളുടേയും ഗ്രൂപ്പുകളുടേയും നേതൃത്വത്തിൽ ആനയിച്ചു കൊണ്ടുവന്നു. കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങ് എം ഐ ഷാനവാസ് എം പി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമ അധ്യക്ഷയായി.  ഉഷാ തമ്പി, ലീലാമ ജോസഫ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News