കൂളിവയലിൽ യൂത്ത് ലീഗ്‐ എംഎസ്എഫ് അഴിഞ്ഞാട്ടംമാനന്തവാടി പൊലീസ് വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിന്റെ തീരുമാനം  ലംഘിച്ച് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിന്റെ പേരിൽ പനമരം കൂളിവയലിൽ യൂത്ത് ലീഗ്‐എംഎസ്എഫ് അതിക്രമം. കണ്ണൂർ സർവകലാശാലക്ക് കീഴിലുള്ള ഇമാം ഗസാലി കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എംഎസ്എഫ് വിജയത്തിൽ നടത്തിയ പ്രകടനത്തിന്റെ മറവിലായിരുന്നു അക്രമം. ഇതര കോളേജിലെ വിദ്യാർഥികളെ  ബസ്സിൽ കയറിയും ബൈക്ക് തടഞ്ഞ് നിർത്തിയും മർദിക്കുകയും യാത്രക്കാരെ ഭീതിയിലാക്കുകയും ചെയ്തു. റോഡ് ഉപരോധിച്ചും യാത്രക്കാരെ വലച്ചു. അക്രമികളെ പിരിച്ചുവിടാൻ പൊലീസ് ലാത്തി വീശി.  മർദനത്തിൽ പരിക്കേറ്റ വിദ്യാർഥികളെ മാനന്തവാടിയിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിച്ചു. നടവയൽ സി എം കോളേജ് വിദ്യാർഥികളും എസ്എഫ്ഐ പ്രവർത്തകരുമായ മുഹമ്മദ് ഖൽഫാൻ, മുഹമ്മദ് അദി, എബിൻ ജോയി, മുഹമ്മദ് സിനാൻ   എന്നിവരാണ് ആശുപത്രിയിലുള്ളത്.  മഫ്ത്തൂഹ്, മുബഷിർ എന്നിവർക്കും മർദനമേറ്റു. വിദ്യാർഥികൾ യൂണിവേഴ്സിറ്റി പരീക്ഷ കഴിഞ്ഞ് വീടുകളിലേക്ക് മടങ്ങുകയായിരുന്നു. ആയുധങ്ങളും കുറുവടി ഉൾപ്പെടെയുള്ളവ കൈയിലേന്തിയായിരുന്നു റോഡ് ഉപരോധിച്ചുള്ള പ്രകടനം. പൊലീസ് ലാത്തിവീശിയതോടെ കൂളിവയലിൽ നിന്നും മാറി അഞ്ചുകുന്ന്, അഞ്ചാംമൈൽ ഭാഗങ്ങളിൽ പ്രകടനം നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഇമാംഗസാലി കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ പുറമേ നിന്നുള്ളവർ ഇടപെടാൻ പാടില്ലെന്നും മാനന്തവാടി‐പനമരം റോഡിൽ പ്രകടനം നടത്തില്ലെന്നും ജില്ലാ പൊലീസ് മേധാവിയുടെ നഇർദേശപ്രകാരം വ്യാഴാഴ്ച പനമരം പൊലീസ് സ്റ്റേഷനിൽ ചേർന്ന സർവക്ഷി യോഗത്തിൽ തീരുമാനം എടുത്തിരുന്നു. കോളേജിലനുള്ളിൽ വിദ്യാർഥികളുടെ പ്രകടനത്തിന് മാത്രമായിരുന്നു അനുമതി. മുസ്ലീം ലീഗ് നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ പി കെ അസ്മത്ത് അടക്കമുള്ള ലീഗ് നേതാക്കൾ, യൂത്ത് ലീഗ് നേതാക്കൾ, എംഎസ്എഫ് ഭാരവാഹികൾ, കോൺഗ്രസ് നേതാക്കർ, സിപിഐ എം നേതാക്കളും പങ്കെടുത്തായിരുന്നു സർവകക്ഷിയോഗം ചേർന്ന് തീരുമാനം എടുത്തത്. ഇതനുസരിച്ച് സിപിഐ എമ്മും എസ്എഫ്ഐയും ഡിവൈഎഫ്ഐയും ഇതനുസരിച്ചെങ്കിലും യൂത്ത് ലീഗുകാർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നും വെള്ളിയാഴ്ച്ച ഉച്ചയോടെ കൂളിവയലിൽ കേന്ദ്രീകരിച്ചു. കോളേജ് തെരഞ്ഞെടുപ്പിന്റെ റിസൾട്ട് വന്നതോടെ ഇവർ കൂളിവയലിൽനിന്നും കാപ്പുംചാലിലേക്ക് പ്രകടനം നടത്തി അഴിഞ്ഞാടുകയായിരുന്നു. ഇമാംഗസാലി ക്യാമ്പസിൽനിന്നും എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് ബസ്സിലാണ് മാനന്തവാടിയിൽ എത്തിച്ചത്.   ഇന്ന് പ്രതിഷേധ ദിനം കൽപ്പറ്റ യൂണിവേഴ്സിറ്റി പരീക്ഷ കഴിഞ്ഞ് മടങ്ങുന്ന വിദ്യാർഥികളെ റോഡിൽ തടഞ്ഞ് നിർത്തി മർദിച്ച മുസ്ലീം ലീഗ്‐യൂത്ത് ലീഗ്‐ എംഎസ്എഫ് നടപടിയിൽ എസ്എഫ്ഐ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. വിദ്യാർഥികൾക്കുനേരെ ഗുണ്ടാ ആക്രമണമാണ് നടത്തിയത്. എസ്എഫ്ഐ ജില്ലയിൽ നേടിയ ഉജ്വല വിജയത്തിൽ വിറളിപൂണ്ടാണ് അക്രമണം നടത്തിയത്. ഇതിനെതിരെ ശനിയാഴ്ച പ്രതിഷേധദിനം ആചരിക്കാനും ജില്ലാകമ്മിറ്റി ആഹ്വാനംചെയ്തു. Read on deshabhimani.com

Related News