ലീഗ് അക്രിമകളെ അറസ്റ്റ് ചെയ്യണംകൽപ്പറ്റ കാലിക്കറ്റ് സർവകലാശാല തെരഞ്ഞെടുപ്പിൽ ജില്ലയിൽ എസ്എഫ്ഐക്ക് ഉജ്വല വിജജയം നേടിക്കൊടുത്ത വിദ്യാർഥികളെ എസ്എഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് അഭിവാദ്യം ചെയ്തു. ക്യാമ്പസുകളിൽ വർഗീയ അജൻഡകൾക്കും അരാഷ്ട്രീയവാദത്തിനും സ്ഥാനമില്ലെന്ന് പ്രഖ്യാപിക്കുന്നതാണ് എസ്എഫ്ഐയുടെ വിജയം. വർഗീയവിഷം വിതയ്ക്കുന്ന എബിവിപിക്കും വിദ്യാർഥി വിഷയങ്ങളിൽ നിഷേധാത്മക നിലപാടുകൾ സ്വീകരിക്കുന്ന കെഎസ്യുവിനും എംഎസ്എഫിനും വിദ്യാർഥിമനസ്സിൽ സ്ഥാനമില്ലെന്ന പ്രഖ്യാപനമാണ് തെരഞ്ഞെടുപ്പ് ഫലം.  മുട്ടിൽ കോളേജിൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചവർക്കെതിരെ കർശനനടപടി സ്വീകരിക്കണം. കോളേജിൽ മുറിയിൽ സൂക്ഷിച്ച ബാലറ്റ് പെട്ടിയടക്കം മാറ്റി. പുറത്തുനിന്നെത്തിയ മുസ്ലീംലീഗ് പ്രവർത്തകരടക്കം തെരഞ്ഞെടുപ്പ് അട്ടിമറിക്കാനും സംഘർഷമുണ്ടാക്കാനും ബോധപൂർവമായ ശ്രമമാണ് നടത്തിയത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണം.  ബത്തേരി അൽഫോൻസ കോളേജിൽ എസ്എഫ്ഐ പ്രവർത്തകരെ ആക്രമിച്ച മുസ്ലിംലീഗുകാരെ ഉടൻ അറസ്റ്റ് ചെയ്യണം. തെരഞ്ഞെടുപ്പുകളിലെ കനത്ത പരാജയം മറച്ചു വെക്കാൻ അൽഫോൻസ കോളേജിലും ബത്തേരി സർവജന സ്കൂൾ പരിസരത്തും ലീഗുകാർ അക്രമം അഴിച്ചുവിട്ടത്.  അക്രമത്തിൽ ജില്ലാ കമ്മിറ്റി അംഗം ടി പി ഋതുശോഭ് ഉൾപ്പെടെ അഞ്ച് എസ്എഫ്ഐ പ്രവർത്തകർ പരിക്കേറ്റ് ചികിത്സയിലാണ്. അക്രമികൾക്കെതിരെ ശക്തമായ നടപടികൾ ഉണ്ടായില്ലെങ്കിൽ പ്രത്യക്ഷ പ്രക്ഷോഭം ആരംഭിക്കും. Read on deshabhimani.com

Related News