ഊരുമിത്രം പദ്ധതി വ്യാപിപ്പിക്കുന്നുകൽപ്പറ്റ ആദിവാസി കോളനികളിലെ അമ്മയും കുഞ്ഞും പരിപാലനം, പകർച്ചവ്യാധി നിയന്ത്രണം എന്നിവയ്ക്കായി ആവിഷ്കരിച്ച ആർദ്രം പരിപാടി മാർച്ചിനു മുമ്പ്  ജില്ലയിലാകെ നടപ്പാക്കുന്നതിന് കോളനികളിൽ നിന്നുള്ള ഹാംലറ്റ് ആശമാരുടെ തിരഞ്ഞെടുപ്പ് ആരംഭിച്ചു. കാട്ടുനായ്്ക്ക, പണിയ, ഊരാളി, അടിയ വിഭാഗങ്ങളിൽ നിന്നാണ് തിരഞ്ഞെടുക്കുന്നത്. മേപ്പാടി, നൂൽപ്പുഴ, തിരുനെല്ലി, പൂതാടി പഞ്ചായത്തുകളിൽ നിന്ന് 158 പേരെ തിരഞ്ഞെടുത്തു പരിശീലനം നൽകി. അടുത്ത ഘട്ടത്തിൽ തൊണ്ടർനാട്, വെള്ളമുണ്ട, പനമരം, പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിൽ നിന്നും ആശമാരെ തിരഞ്ഞെടുക്കും. വിവാഹം കഴിഞ്ഞ് കോളനിയിലേക്കെത്തിയ വിദ്യാസമ്പന്നരായ രണ്ടുപേരെ ഊരുകൂട്ടം നിർദേശിക്കും. ഇവർക്ക് ഒരു കുട്ടിയെങ്കിലും ഉണ്ടായിരിക്കണം എന്നതാണ് മാനദണ്ഡം. ഊരുകൂട്ടം നിർദേശിക്കുന്നവരെ ജില്ലാതലത്തിൽ നിരീക്ഷിച്ച് 75 ശതമാനമോ അതിനു മുകളിലോ മാർക്ക് നേടുന്നയാളെ തിരഞ്ഞെടുക്കും. തരിയോട് ട്രെയിനിംഗ് സെന്ററിലാവും തെരഞ്ഞെടുപ്പ്. വിദ്യാഭ്യാസം മാനദണ്ഡമാക്കാതെ പെട്ടെന്നു കാര്യങ്ങൾ ഗ്രഹിക്കാനുള്ള ശേഷിയാണ് പ്രധാനമായും പരിശോധിക്കുക. ജൂലൈ അഞ്ചിനു മുമ്പ് ഓരോ ഊരിൽ നിന്നും രണ്ടുപേരുടെ ലിസ്്റ്റ് ലഭ്യമാക്കണമെന്നാണ് പഞ്ചായത്തുകളോട് നിർദേശിച്ചിരിക്കുന്നത്. കാടിനുള്ളിലെ കുടുംബങ്ങൾക്ക് അത്യാവശ്യ ഘട്ടങ്ങളിൽ ഇവരുടെ സേവനം പ്രയോജനപ്പെടുത്താനാണ് സർക്കാർ ലക്ഷ്യം.  Read on deshabhimani.com

Related News