ചിത്രമൂല വയലിൽ ബ്രഹ്മഗിരിയുടെ സമഗ്ര നെൽകൃഷി വികസന പരിപാടി തുടങ്ങി  കൽപ്പറ്റ ബ്രഹ്മഗിരി ഡവലപ്പ്മെന്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന സമഗ്ര നെൽകൃഷി വികസന പരിപാടിയുടെ ഞാറ് നടീൽ കമ്പളക്കാട് ചിത്രമൂലവയലിൽ കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഹംസ കടവൻ നിർവ്വഹിച്ചു. പാരമ്പര്യനെൽവിത്തിനമായ കുഞ്ഞൻ തൊണ്ടിയാണ് ചിത്ര മൂലയിലെ അഞ്ച് ഏക്ര വയലിൽ കൃഷി ചെയ്യുന്നത്. ജില്ലയിലാകെ 300 ഏക്ര വയലിൽ പാരമ്പര്യ വിത്തിനങ്ങളായ തൊണ്ടി, ചോമാല, മുള്ളൻകൈമ, വലിച്ചൂരി, ഗന്ധകശാല എന്നിവയാണ് കർഷക കൂട്ടായ്മയായ ബ്രഹ്മഗിരി ഫാർമേഴ്സ് സൊസൈറ്റി മുഖേന കൃഷി ചെയ്യുന്നത്. ചിത്രമൂലയിലെ വയലിൽ നടന്ന ഉദ്ഘാടനത്തിൽ വാർഡ് മെമ്പർ അഖില അധ്യക്ഷയായി. ബിഎഫ്എസ് സെക്രട്ടറി ടി ബി സുരേഷ്,   ബോവസ്, സനീഷ് എന്നിവർ സംസാരിച്ചു. അനിതപ്രദീപ്, റോസിലി, നീനു അഗസ്റ്റിൻ വിജേഷ്, ഷിനി, സരിത എന്നിവർ നേതൃത്വം നൽകി.   Read on deshabhimani.com

Related News