ആനാപ്പുഴ എൽപി സ്കൂൾ ശുചീകരണം

ആനാപ്പുഴ ഗവ. എൽപി സ്‌കൂൾ മന്ത്രി സി രവീന്ദ്രനാഥിന്റെ നേതൃത്വത്തിൽ ശുചീകരിക്കുന്നു


തൃശൂർ പ്രളയക്കെടുതിയിൽ വെളളം കയറിയ കൊടുങ്ങല്ലൂർ മണ്ഡലത്തിലെ ആനാപ്പുഴ പാലിയംതുരുത്ത് സർക്കാർ എൽപി സ്കൂളിൽ ചൂലുമായി  മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ശുചീകരണത്തിനിറങ്ങി.  സ്കൂളിലെത്തിയെ മന്ത്രിയോട് അധികൃതർ ഉദ്ഘാടനം നിർവഹിക്കാൻ ആവശ്യപ്പെട്ടപ്പോൾ താൻ ശുചീകരണത്തിനായാണ് എത്തിയതെന്ന് പറഞ്ഞ്  ചൂലും ബ്രഷും വാങ്ങി ശുചീകരണം നടത്തുകയായിരുന്നു. സ്കൂളിന്റെ വരാന്ത കുറെ ശുചീകരിച്ചാണ് മന്ത്രി മടങ്ങിയത്.   ചൂലും ബ്രഷുമായി മന്ത്രി ശുചീകരണം നടത്തിയപ്പോൾ സ്ഥലത്ത് ഉണ്ടായിരുന്നവർക്കും ആവേശമായി. അവരും ശുചീകരണത്തിന് വേഗം കൂട്ടി.  നിരവധി സന്നദ്ധ പ്രവർത്തകരാണ് ഈ പൊതുവിദ്യാലയത്തെ ശുചീയാക്കാൻ എത്തിയത്. വിദ്യാലയ പരിസരവും സമീപത്തെ ആയുർവേദ ആശുപത്രിയും മന്ത്രി പരിശോധിച്ചു. വി ആർ സുനിൽകുമാർ എംഎൽഎ, കൊടുങ്ങല്ലൂർ നഗരസഭാ ചെയർമാൻ കെ ആർ ജൈത്രൻ, വിദ്യാഭ്യാസ വകുപ്പ‌് ഉദ്യോഗസ്ഥർ എന്നിവരും ഒപ്പമുണ്ടായിരുന്നു. Read on deshabhimani.com

Related News