നഗരം പൊലീസ്‌ വലയത്തിലാക്കും

തേക്കിൻകാട് മെെതാനത്തിന് ചുറ്റും ഇരുമ്പ് വേലികെട്ടി മറച്ചപ്പോൾ ഫോട്ടോ: കെ എസ് പ്രവീൺകുമാർ


  തൃശൂർ തൃശൂർ പൂരം നടക്കുന്ന വെള്ളിയാഴ്‌ച നഗരം പൊലീസിന്റെ ശക്തമായ നിയന്ത്രണത്തിലാകും. സ്വരാജ്‌ റൗണ്ടിലേക്കുള്ള എല്ലാ റോഡുകളും അടയ്‌ക്കും‌. പൂരം പങ്കാളികളായ ദേവസ്വങ്ങൾ, ഘടകക്ഷേത്രങ്ങൾ എന്നിവിടങ്ങളിലെ സംഘാടകർ, ക്ഷേത്രംജീവനക്കാർ, ആനപാപ്പാന്മാർ, വാദ്യക്കാർ, മാധ്യമപ്രവർത്തകർ, ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ടിട്ടുള്ള സർക്കാർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ എന്നിവർക്കു മാത്രമായിരിക്കും പ്രവേശനമുണ്ടായിരിക്കുക.  ഇവർക്ക് കോവിഡ്‌‌ നെഗറ്റീവ് സർട്ടിഫക്കറ്റ്‌ നിർബന്ധമാണ്‌‌‌. എം ജി റോഡ്, ഷൊർണൂർ റോഡ്, ബിനി ജങ്‌ഷൻ, പാലസ് റോഡ്, കോളേജ് റോഡ് (ഹോസ്പിറ്റൽ) ജങ്‌ഷൻ, ഹൈറോഡ്, എംഒ റോഡ്, കുറുപ്പം റോഡ് എന്നീ എട്ട്‌ റോഡുകൾ വഴി മാത്രമേ ഇവർക്ക്‌ പ്രവേശനം ഉണ്ടാകുള്ളൂ. ഇവിടെ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ മുമ്പാകെ പാസ്‌ പരിശോധനയ്‌ക്ക് നൽകണം.  പൂരത്തിൽ പങ്കെടുക്കുന്ന വാദ്യക്കാർ, സഹായികൾ, ദേവസ്വം ഭാരവാഹികൾ, ക്ഷേത്രം ജീവനക്കാർ തുടങ്ങിയവർക്കെല്ലാം പാസ് നൽകുന്നതിനുള്ള ചുമതല അതത് ദേവസ്വം ഭാരവാഹികൾക്കായിരിക്കും. ദേവസ്വം അധികൃതർ നൽകാനുദ്ദേശിക്കുന്ന പാസുകളും അനുബന്ധ രേഖകളും വ്യാഴാഴ്‌ച രാവിലെ പത്തിനു‌ മുമ്പ്‌  സ്പെഷ്യൽ ബ്രാഞ്ച് അസി. കമീഷണർക്ക് നൽകണം. തേക്കിൻകാട്‌ മൈതാനം ചുറ്റും പൊലീസ്‌ ബാരിക്കേഡ്‌ വച്ച്‌ അടച്ചിട്ടുണ്ട്‌. നഗരഭാഗത്തുള്ള ഫ്ലാറ്റുകൾ, കെട്ടിട സമുച്ചയങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവർ, അത്യാവശ്യകാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കേണ്ടതാണ്. ഇവിടങ്ങളിൽ പുറത്തുനിന്നുള്ളവരെ താമസിപ്പിക്കുന്നതും ഒഴിവാക്കണം.    Read on deshabhimani.com

Related News