നിലാവെട്ടം ഓണാഘോഷം മാറ്റിവച്ചുകുന്നംകുളം  പ്രളയക്കെടുതി മൂലം ദുരന്തങ്ങൾ നേരിടുന്ന സാഹചര്യത്തിൽ    ഓണാലോഷം നിർത്തിവയ‌്ക്കാൻ സംസ്ഥാന സർക്കാർ നിർദ്ദേശിച്ചതിനാൽ  കുന്നംകുളത്തെ ഓണാഘോഷ പരിപാടി  നിലാവെട്ടം മാറ്റിവയ‌്ക്കാൻ സംഘാടക സമിതി തീരുമാനിച്ചു.  വരും ദിവസങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിക്കാനും ഹെർബർട്ട് റോഡിൽ പ്രവർത്തിക്കുന്ന സംഘാടക സമിതി ഓഫീസ് ദുരിതാശ്വാസമനുഭവിക്കുന്നവർക്കുള്ള  ഉൽപ്പന്ന കളക്‌ഷൻ ഓഫീസായി പ്രവർത്തിക്കാനും തീരുമാനിച്ചു.  പിരിഞ്ഞുകിട്ടുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും. നഗരസഭാ ചെയർപേഴ്സൺ സീത രവീന്ദ്രൻ അധ്യക്ഷയായി. ടി കെ വാസു,  തഹസിൽദാർ ടി   ബ്രീജകുമാരി , കാട്ടകാമ്പാൽ  പഞ്ചായത്ത് പ്രസിഡന്റ‌്  സി കെ സദാനന്ദൻ ,  ചേംബർ  ഓഫ് കൊമേഴ്‌സ് പ്രസിഡന്റ‌് കെ പി സാക്സൺ,  പ്രസ‌് ക്ലബ‌് സെക്രട്ടറി  മഹേഷ് തിരുത്തിക്കാട് ,എം എൻ സത്യൻ  , പി ജി  ജയപ്രകാശ് എം വി ഉല്ലാസ് കൊണാർക്ക് ബിനോയ്   എന്നിവർ സംസാരിച്ചു. പ്രവാസികളായ മുതുവമ്മൽ അബ്ദുൽ മജീദ് , പരങ്ങനാട്ട് അയ്യപ്പൻ , കെഎസ‌് എ ബിസിനസ് ഗ്രൂപ്പ് എന്നിവർ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് നൽകിയ അരിയും , അവശ്യ വസ്തുക്കളും, തുണിത്തരങ്ങളും ചെയർ പേഴ്സൺ സീത രവീന്ദ്രൻ ഏറ്റുവാങ്ങി . Read on deshabhimani.com

Related News