ദുരിതാശ്വാസ നിധിക്കായി ചിത്രകലാക്യാമ്പ്തൃശൂർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള പണസമാഹരണത്തിനായി ചെമ്പൂക്കാവ് മ്യൂസിയം മൃഗശാലാ വളപ്പിൽ വ്യാഴാഴ്ച പകൽ 10.30ന് ചിത്രകലാക്യാമ്പ് സംഘടിപ്പിക്കും. സംസ്ഥാന മ്യൂസിയം മൃഗശാല സൂപ്രണ്ട് വി രാജേഷ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. പത്തോളം പ്രശസ്ത ചിത്രകാരന്മാർ ക്യാമ്പിൽ പങ്കെടുക്കും.  ശനി, ഞായർ ദിവസങ്ങളിൽ   ക്യാമ്പിൽ വരച്ച ചിത്രങ്ങളുടെ പ്രദർശനവും വിൽപ്പനയും നടക്കും. ചിത്രങ്ങൾ വിറ്റു കിട്ടുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മ്യൂസിയം മൃഗശാലാ ഡയറക്ടർ കൈമാറും. Read on deshabhimani.com

Related News