നവം.15ന് പണിമുടക്ക്‌: കേന്ദ്രജീവനക്കാരുടെ ധർണ ഇന്ന‌്  തൃശൂർ കേന്ദ്ര ജീവനക്കാരുടെ  അവകാശപത്രിക അംഗീകരിക്കണമെന്നാവശ്യപ്പെട്ട‌് കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവ. എംപ്ലോയീസ് ആൻഡ‌് വർക്കേഴ്സിന്റെ ആഭിമുഖ്യത്തിൽ കേന്ദ്ര സർക്കാർ ജീവനക്കാർ നവം.15ന് പണിമുടക്കും. പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക, എല്ലാവർക്കും സ്റ്റാറ്റ്യൂട്ടറി പെൻഷൻ അനുവദിക്കുക, ഏഴാം ശമ്പളകമീഷനുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുക, തുല്യ ജോലിക്ക് തുല്യവേതനം അനുവദിക്കുക തുടങ്ങിയ അവകാശപത്രിക അംഗീകരിക്കണമെന്നാവശ്യപ്പെട്ടാണ‌് പണിമുടക്ക‌്. പണിമുടക്കിന് മുന്നോടിയായി വിപുലമായ പ്രചാരണ പരിപാടി സംഘടിപ്പിക്കും. ബുധനാഴ‌്ച ജില്ലാ കേന്ദ്രങ്ങളിൽ ധർണ നടത്തും. വൈകിട്ട് അഞ്ചിന‌് തൃശൂർ സ്പീഡ് പോസ്റ്റ് ഓഫീസിനു മുമ്പിൽ നടക്കുന്ന   ധർണ കോൺഫെഡറേഷൻ അഖിലേന്ത്യാ വർക്കിങ‌് പ്രസിഡന്റ‌് എം എസ് രാജ ഉദ്ഘാടനം ചെയ്യും. Read on deshabhimani.com

Related News