ദുരിതാശ്വാസനിധി : മന്ത്രിമാർ 13 നും 15 നും ഏറ്റുവാങ്ങും  തൃശൂർ പ്രളയബാധിതർക്കുവേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സ്വരൂപിക്കുന്ന വിഭവ സമാഹരണം  മന്ത്രിമാരായ എ സി  മൊയ്തീൻ,   അഡ്വ. വി എസ് സുനിൽകുമാർ,  പ്രൊഫ. സി രവീന്ദ്രനാഥ് എന്നിവർ ഏറ്റുവാങ്ങും.  സെപ്തംബർ 13, 15 തീയതികളിൽ വിവിധ താലൂക്കുകളിലെത്തി ഏറ്റുവാങ്ങും. എംപിമാർ, എംഎൽഎമാർ, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ,  ഉദ്യോഗസ്ഥർ തുടങ്ങിയവർ ചേർന്ന് സെപ്തംബർ പത്തുമുതൽ 15 വരെ വിവിധ താലൂക്കുകളിൽനിന്നു ശേഖരിക്കുന്ന വിഭവമാണ് മന്ത്രിമാർ ചേർന്ന് ഏറ്റുവാങ്ങുക.  ജില്ലയിലുണ്ടായ പ്രളയത്തിൽ വീടും ജീവനും സർവവും നഷ്ടപ്പെട്ടവർക്ക് പുതിയൊരു ജീവിതവും ജീവനോപാധിയും ഒരുക്കിക്കൊടുക്കേണ്ടത്   ആവശ്യമാണ്. ഇതിനായി പൊതുജനങ്ങളും സന്നദ്ധ സംഘടനകളും സർവകലാശാലകളുൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും സഹായിക്കണമെന്നും മന്ത്രിമാർ അഭ്യർഥിച്ചു.   Read on deshabhimani.com

Related News