ലോകബാങ്ക് സംഘം വ്യാഴാഴ്ച ജില്ലയിലെത്തും  തൃശൂർ ജില്ലയിലെ പ്രളയക്കെടുതിയുടെ നാശനഷ്ടങ്ങൾ വിലയിരുത്താനും സഹായം അനുവദിക്കുന്നതിനുമായി ലോകബാങ്കിന്റെ പ്രത്യേക സംഘം വ്യാഴാഴ്ച ജില്ലയിൽ  പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കും.    രാവിലെ 8.30 ന് ചാലക്കുടിയിൽ ലോകബാങ്ക് സംഘം നാശനഷ്ടങ്ങളെക്കുറിച്ച് അവലോകനം നടത്തും. തുടർന്ന് ജില്ലയിൽ പ്രളയം ഏറെ ബാധിച്ച വിവിധ സ്ഥലങ്ങൾ സന്ദർശിക്കും. വിവിധ വകുപ്പുകളുടെ പ്രവർത്തന പുരോഗതിയും  കലക്ടർ വിലയിരുത്തി.   ജില്ലയിൽ ദുരിതാശ്വാസക്യാമ്പ് 54 ആണ് നിലവിലുളളത്.   527കുടുംബങ്ങളിലായി 1686 പേർ വിവിധ ക്യാമ്പുകളിൽ താമസിക്കുന്നു.   പ്രളയത്തിൽ വീട് വാസയോഗ്യമല്ലാതായവർക്ക് നൽകി പോരുന്ന പതിനായിരം രൂപ ധനസഹായവിതരണം തുടരുന്നു. സിഎംഡിആർ  ഫണ്ടിൽനിന്നുള്ള 6200 രൂപ 92407 പേരുടെ അക്കൗണ്ടിലേക്കും എസ്ഡിആർ ഫണ്ടിൽനിന്നുള്ള 3800 രൂപ 1,04,391 പേരുടെ അക്കൗണ്ടിലേക്കും കൈമാറിക്കഴിഞ്ഞു. 244 പുതിയ അപേക്ഷകൾ പരിശോധിച്ചുവരികയാണ്. സബ് കലക്ടർ ഡോ. രേണുരാജ്, അസിസ്റ്റന്റ് കലക്ടർ പ്രേം കൃഷ്ണൻ, ഇരിങ്ങാലക്കുട ആർഡിഒ സി. റെജിൽ, ഡെപ്യൂട്ടി കലക്ടർ എം ബി ഗിരീഷ് തുടങ്ങിയവർ പങ്കെടുത്തു.   Read on deshabhimani.com

Related News