സൂര്യാഘാതം ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണംതൃശൂർ അന്തരീക്ഷ ഊഷ്മാവ് വർധിച്ച സാഹചര്യത്തിൽ സൂര്യാഘാതം ഏൽക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ബിന്ദു തോമസ് നിർദേശിച്ചു. പകൽ 11  മുതൽ മൂന്നുവരെ നേരിട്ട് വെയിൽ കൊള്ളുന്നത് കഴിയുന്നതും ഒഴിവാക്കണം.  പുറത്ത് പോകേണ്ടിവന്നാൽ കുട ഉപയോഗിക്കുക.  ധാരാളം പാനീയങ്ങൾ കുടിക്കുകയും ഫലങ്ങളും സാലഡും കഴിക്കുകയും ചെയ്യുന്നതും ഗുണം ചെയ്യും.   ദേഹത്ത് പൊള്ളലേറ്റപോലെ പാടുകൾ കാണപ്പെടുക, ബോധക്ഷയം മുതലായവയാണ് സൂര്യാഘാതം ഏൽക്കുന്നതിന്റെ ലക്ഷണങ്ങൾ. സൂര്യാഘാതമേറ്റതായി സംശയം തോന്നിയാൽ തണലത്തോ എസിയിലോ വിശ്രമിക്കുകയും അനാവശ്യമായ വസ്ത്രങ്ങൾ നീക്കം ചെയ്ത് ശരീരത്തെ തണുപ്പിക്കുകയും ചെയ്യണം.  ധാരാളം പാനീയങ്ങൾ കുടിക്കണം.  ഇവകൊണ്ട് ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നില്ലെങ്കിൽ, പ്രത്യേകിച്ച് ബോധം വീണ്ടെടുക്കുന്നില്ലെങ്കിൽ ഉടനെ വിദഗ്ധചികിത്സ തേടണം.  മുതിർന്ന പൗരന്മാർ, കുഞ്ഞുങ്ങൾ, മറ്റ് ദീർഘകാല രോഗങ്ങളുള്ളവർ, ദീർഘനേരം വെയിൽ കൊള്ളുന്ന ജോലി ചെയ്യുന്നവർ എന്നിവർക്കാണ് സൂര്യാഘാതം എൽക്കാൻ കൂടുതൽ സാധ്യത. Read on deshabhimani.com

Related News