പ്രതിഷേധ സൂചകമായി ഡിവൈഎഫ്ഐ വട്ട് ഉരുട്ടൽഇരിങ്ങാലക്കുട ഇന്ധന വില വർധനയിൽ പ്രതിഷേധിച്ച‌്   ഡിവൈഎഫ്ഐ ബ്ലോക്ക്‌ കമ്മിറ്റി നേതൃത്വത്തിൽ ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിൽ വട്ട് ഉരുട്ടൽ മത്സരം സംഘടിപ്പിച്ചു. നൂറ്കണക്കിന് യുവതീയുവാക്കൾ അണിനിരന്നു.   ജില്ലാ സെക്രട്ടറിയറ്റ് അംഗം ആർ എൽ ശ്രീലാൽ ഉദ്ഘാടനം ചെയ്തു. സമാപന പൊതുയോഗവും സമ്മാനദാന ചടങ്ങും സി ഐടിയു ഏരിയ പ്രസിഡന്റ് വി എ മനോജ്‌ കുമാർ ഉദ്ഘടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം സി ഡി സിജിത്ത്, ബ്ലോക്ക്‌ സെക്രട്ടറിയറ്റ് അംഗങ്ങളായ പി കെ മാനുമോഹൻ, ഐ വി സജിത്ത്, അതിഷ് ഗോകുൽ, ടി വി വിജീഷ്, വി എച്ച് വിജിഷ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News